രിസാലത് അഥവാ ആകാശദൂത് സത്യമാണെന്ന് എങ്ങനെയൊക്കെ മനസ്സിലാക്കാമെന്ന വിശകലനം .
മുഹമ്മദ് ﷺ :നേരുകൾ
ലോക ചരിത്രത്തിൽ മുഹമ്മദ് നബി ( സ്വ ) യുടെ അസാധാരണമായ സവിശേഷതകൾ എന്തൊക്കെയാണ് ?
കൂട്ടത്തിലൊന്ന് മാത്രം വിശദമാക്കാം. സാർവ്വജനീന മാനവ ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറുപേരെ പരിചയപ്പെടുത്തി അമേരിക്കൻ വാനശാസ്ത്രജ്ഞനും ഗവേഷകനുമായ സ്വാധീനിച്ച മൈക്കിൾ എച്ച് ഹാർട്ട് ( Michael H. Hart) 1978 ൽ എഴുതിയ പുസ്തകമാണി The 100: A Ranking of the Most Influential Persons in History . പ്രസ്തുത ശതശിരോമണികളിൽ ഒന്നാമത് പരിഗണിക്കപ്പെട്ടത് മുഹമ്മദ് നബി ( സ്വ ) ആണ് .
പ്രവാചകൻ , മതാചാര്യൻ ,ആത്മീകനേതാവ് , സാമൂഹിക സമുദ്ദാരകൻ , മനുഷ്യസ്നേഹി , ദാർശനികൻ , മാതൃകാഗൃഹനാഥൻ , നീതിമാൻ , സൈനികമേധാവി , വ്യാപാരി , ജീവകാര്യണികൻ , മാതൃകാ യുവാവ് , കുശാഗ്രബുദ്ധിമാൻ , സദ്ഗുണ ബാലൻ തുടങ്ങിയ ഒട്ടേറെ തലങ്ങൾ പരിഗണിച്ച് മുഹമ്മദ് നബി ( സ്വ ) യുടെ കാര്യത്തിൽ അൽഭുതം കൂറിയ അമുസ്ലിംകളായ ചരിത്ര വ്യക്തിത്വങ്ങളും രേഖകളും അവർ പരിഗണിച്ച മാനദണ്ഡങ്ങളും പഠിച്ചെടുക്കേണ്ടത് .
ചില പേരുകൾ ഇവടെ ചേർക്കാം ;
Heraclius, Emperor of the Romans from ( 610-641)
Sebeos, Bishop of The Bagratunis ( 640s)
Zhu Yuanzhang: Hongwu Emperor of the Ming Dynasty from 1368-1398
John Davenport: English clergyman and co-founder of the American colony of New Haven (1597-1670)
Edward Gibbon: English member of parliament, writer, and pre-eminent historian of his time (1737-1794)
Napoleon Bonaparte: Emperor of France, King of Italy, and successful military leader (1769–1821)
Washington Irving: American diplomat, biographer, and historian who is often referred to as the “first American man of letters” (1783-1859)
Alphonse Lamartine: French author, historian, poet, and statesman (1790-1869)
The Most Reverend Benjamin B. Smith: British bishop, lecturer, and fellow of Trinity College, Oxford (1794-1884)
Thomas Carlyle: Scottish philosopher, essayist, and historian who was a leading writer of the Victorian period (1795-1881)
Annie Besant: British theosophist, sociologist, orator, writer, and President of the Indian National Congress (1847-1933)
David George Hogarth: English archaeologist, scholar, and Keeper of the Ashmolean Museum, Oxford (1862-1927)
Mahatma Gandhi: Indian lawyer, statesman, non-violent political ethicist, and activist (1869-1948)
Jules Masserman: American psychiatrist, psychoanalyst, and former President of the American Psychiatric Association (1905-1994)
William Montgomery Watt: Scottish orientalist, historian, and Professor of Arabic and Islamic Studies at the University of Edinburgh (1909-2006)
K.S. Ramakrishna Rao: Indian philosopher, lecturer, and psychologist (1932-2021)
ഈ പട്ടിക ചുരുക്കാൻ പ്രയാസമാണ്. ലോകത്ത് ഇങ്ങനെ മറ്റൊരു വ്യക്തിത്വം ഉണ്ടായിട്ടില്ല.
മുകളിലെ പട്ടികയിൽ രണ്ടാമത് എണ്ണിയ സീബിയോസിൻ്റെ ചരിത്രരേഖ ( CE 640 s ) യിലെ പ്രവാചകൻ മുഹമ്മദ് നബി ( സ്വ ) യെ സംബന്ധിച്ച ഭാഗം പഠിച്ച് വെക്കുക .
സെമിറ്റിക് മതസമൂഹവും ആധുനിക ചരിത്രവും അംഗീകരിക്കുന്ന രേഖയാണത് .
“At that time, a certain man from among those same sons of Ismael, whose name was Mahmet [i.e., Muḥammad], a merchant – as if by God’s command – appeared to them as a preacher and the path of truth. He taught them to recognize the God of Abraham, especially because he was learned and informed in the history of Moses. Now, because the command was from on high, at a single order they all came together in unity of religion.
“Abandoning their vain cults, they turned to the living God who had appeared to their father Abraham. So, Mahmet legislated for them: not to eat carrion, not to drink wine, not to speak falsely, and not to engage in fornication. He said: ‘With an oath, God promised this land to Abraham and his seed after him for ever. And He brought about as He promised during that time while He loved Ismael. But now you are the sons of Abraham and God is accomplishing His promise to Abraham and his seed for you.”
What is Semitic Religion ?
Semitic religions are those faith traditions that originated from Semitic-speaking peoples, primarily in Western Asia. This category includes pre-Abrahamic polytheistic religions, as well as the Abrahamic religions of Judaism, Christianity, and Islam.
മുകളിലെ പട്ടികക്ക് വെളിയിലുള്ള പ്രവാചക പ്രകീർത്തനം ചെയ്ത വിശ്വപൗരന്മാരുടെ പേരുകൾ പറയൂ ; ഉദാ: റഷ്യൻ എഴുത്തുകാരനായ Leo Tolstoy ജർമ്മൻ എഴുത്തുകാരിയായ Annemarie Schimmel .
രിസാലത് : ഈമാനിൻ്റെ ആധാരം .
ഇസ്ലാമിൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി ( സ്വ ) യുടെ സ്ഥാനം എന്താണെന്ന ചോദ്യത്തിന് നിങ്ങൾക്ക് എത്ര മറുപടികൾ പറയാനുണ്ടാവും ?
കുറേയുണ്ടാവും . കുഞ്ഞുന്നാൾ മുതൽക്കേ കേൾക്കുന്നവയും വായിച്ചവയും ഓർത്ത് നോക്കുക.
എന്നാൽ എല്ലാറ്റിനും മീതെയുള്ള ആത്യന്തികമറുപടിയാണ് ഇനി പറയുന്നത് .
الدين هو الصديق بما جاء به النبي صل الله عليه و سلم
ആശയം മനസ്സിലായല്ലോ ?
ഇസ്ലാം മതം എന്നാൽ മുഹമ്മദ് നബി ( സ്വ ) കൊണ്ടുവന്ന കാര്യങ്ങൾ സത്യവൽക്കരിച്ച് വിശ്വസിക്കലാണ്. അതായത് , മുഹമ്മദ് നബി ( സ്വ ) കൊണ്ടുവന്ന കാര്യങ്ങളാണ് ഇസ്ലാം .
അതംഗീകരിക്കുന്നവനാണ് മുസ്ലിം . രിസാലത് അംഗീകരിക്കാതെ തൗഹീദ് വിശ്വാസം ശരിയാവില്ല.
കലിമതുത്തൗഹീദ് അഥവാ സത്യസാക്ഷ്യപ്രസ്താവന;لا إله إلا الله وأن محمدا رسول الله
എന്നാണ്.
ആദ്യം നമുക്ക് ചില അടിസ്ഥാന പദങ്ങളുടെ വിവക്ഷ മനസ്സിലാക്കാം.
ആരാണ് നബി ( نبي)
?
അല്ലാഹുവിൽ നിന്നുള്ള വാർത്തകൾ , വൃത്താന്തങ്ങൾ പറഞ്ഞ് തരാൻ നിയുക്തനായ മനുഷ്യനാണ് നബി. അല്ലാഹുവിൽ നിന്നും ദിവ്യബോധനം ലഭിച്ച പുരുഷനും സ്വതന്ത്രനുമായ വ്യക്തിയായിരിക്കും നബി . തനിക്ക് മുമ്പേ പരിചയപ്പെടുത്തപ്പെട്ട മറ്റൊരു റസൂലിൻ്റെ ആദർശാനുഷ്ഠാന ചട്ടങ്ങൾ പ്രബോധനം ചെയ്യുക എന്നതാവും നബിയുടെ ചുമതല .
النبي إنسانٌ حرٌّ ذكَر أُوحِي إليه بشرعٍ، وبُعِث إلى قومٍ مؤمنين بشرعٍٍ سابق
പ്രവാചകൻ എന്ന പദത്തിന് ഭാഷാപരമായി ഭാവിയിൽ നടക്കുന്ന കാര്യങ്ങൾ പ്രവചിക്കുന്ന വ്യക്തി എന്ന് മാത്രമേ അർത്ഥം ഉള്ളൂ. എന്നാൽ نبي എന്ന സാങ്കേതിക പദത്തിന് അതിനേക്കാൾ എത്രയോ വിപുലമായ അർത്ഥങ്ങളാണ് ഉള്ളത്. ചരിത്രവും വർത്തമാനവും ഭാവിയും ഭൗന്തികവും അതിഭൗതികവും തുടങ്ങി എല്ലാതരം തലങ്ങളും നബിമാരുടെ വിഷയങ്ങളാവും .
ഉദാ : يوشع بن نون عليه السلام
ആരാണ് റസൂൽ (رسول ) ?
നബി തന്നെയാൽ റസൂലും. പക്ഷെ നേരത്തെ നടപ്പിൽ വരുത്തപ്പെട്ട ശരീഅ : നിയമങ്ങളിൽ മാറ്റങ്ങളുമായാണ് അവർ വന്നത് . അവർ അവിശ്വാസികൾക്കിയിലേക്കോ നേരത്തെ മറ്റൊരു റസൂൽ നിയുക്തരാവാത്തവർക്കിടയിലേക്കോ നിയുക്തരായവർക്കിടയിലേക്കോ നിയുക്തരായവരാണ്.
الرسول إنسان حرٌّ ذكَر أُوحِي إليه بشرعٍ وأُمِر بتبليغه لقومٍ كافرين، أو لم تبلغهم رسالةٌ سابقة
ഉദാ : عيسى بن مريم عليه السلام
എന്താണ് വഹ്യ് ( وحي ) ?
ദിവ്യബോധനം ( Revelation ) എന്നാണ് وحي എന്ന പദത്തിൻ്റെ പരിഭാഷ .
ഗോപ്യവും അസാധാരണവും അതിശീഘ്രവുമായ അല്ലാഹുവിങ്കൽ നിന്നുള്ള അറിയിപ്പാണ് ദിവ്യബോധനം . പഞ്ചേന്ദ്രീയാധീനമായതും ഇന്ദ്രിയാതീതവുമായ പലതരത്തിലുള്ള ദിവ്യബോധനങ്ങൾ ഇസ്ലാമിക വിശ്വാസശാസ്ത്രം പരിചയപ്പെടുത്തുന്നുണ്ട്. അല്ലാഹു അവൻ്റെ മാലാഖയായ ജിബ്രീൽ ( അ ) വഴി നബിമാർക്ക് നൽകുന്ന സന്ദേശങ്ങൾ എന്നാണ് സാമാന്യമായ വിവക്ഷ .
إعلام الله تعالى من يصطفيه من عباده ما أراد من هداية بطريقة خفية سريعة
എന്താണ് മുഅ്ജിസത് ( معجزة) .
മറ്റുള്ളവരെ അശക്തമാക്കുക എന്നർത്ഥമുള്ള إعجاز എന്ന ക്രിയാധുതുവിൽ നിന്നാണ് معجزة എന്ന പദം രൂപപ്പെട്ടത്. ഭൗതിക ലോകത്തിൻ്റെ പൊതുനിയമമായ കാര്യകാരണ ബന്ധം ബാധകമാവാതെ സംഭവിക്കുന്ന അസാധാരണ കാര്യം خارق للعادة ആണ് മുഅ്ജിസത് .
നിരാസകരുടെ വെല്ലുവിളിയെ തുടർന്ന് , നബിമാർ മുഖേനെ അല്ലാഹുവാണ് അത്തരം കാര്യങ്ങൾ ചെയ്യുക . അത് അപ്രതിരോധ്യമായി വിജയിക്കുകയും ചെയ്യും .ഇത്തരം കാര്യങ്ങൾ വെളിപ്പെടുന്ന വ്യക്തിക്ക് അല്ലാഹു വെളിപാട് നൽകിയിട്ടുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തലാണ് ഉദ്ദേശ്യം .
المعجزة هي كل أمر خارق للعادة ، إذا قرن بالتحدي وسلم عن المعارضة ، يظهره الله على يد أنبيائه ليكون دليلاً على صدق رسالتهم.
ഉദാ : മുഹമ്മദ് നബി ( സ്വ ) കൊണ്ടുവന്ന വിശുദ്ധ ഖുർആൻ .
മുഹമ്മദ് നബി ( സ്വ ) സത്യമാണ് .
മുകളിലെ ഉപശീർഷകത്തിന് രണ്ട് തലങ്ങൾ ഉണ്ട്. ഏതൊക്കെയാണെന്ന് മനസ്സിരുത്തി ആലോചിച്ച് നോക്കുക .
ഒന്നാമത്തെ തലം , അല്ലാഹു നിയോഗിച്ച പ്രവാചക പരമ്പരയുടെ സമാപ്തിയായ, സമ്പൂർണ്ണ മാതൃകാ മാനവൻ , റസൂലുല്ലാഹി എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്ന മുഹമ്മദ് ( സ്വ ) എന്ന വ്യക്തി ഭൂമിയിൽ ജനിച്ച് ജീവിച്ച് തിര്യാണം വരിച്ച വ്യക്തിയാണെന്നത് ചരിത്രപരമായ സത്യമാണ് എന്നതാണ് . അതായത് , കേവലം ഭാവനാസൃഷ്ടിയായ കഥാപാത്രമോ സങ്കൽപ്പമോ അല്ല മുഹമ്മദ് നബി ( സ്വ ) .
സ്ഫടികസ്ഫുടമായ ചരിത്രപരതയാണ് മുഹമ്മദ് നബി ( സ്വ ) യുടെ മികച്ച സവിശേഷതകളിലൊന്ന്. 200 വർഷം മുമ്പ് ജനിച്ച മറ്റുചരിത്ര വ്യക്തിത്വങ്ങൾക്ക് പോലും അവകാശപ്പെടാനാവാത്ത വ്യക്തത 1400 നൂറ്റാണ്ടുകൾക്ക് മുമ്പ് പിറന്ന മുഹമ്മദ് നബി (സ്വ )ക്കുണ്ട്. നാം നേരത്തെ പരാമർശിച്ച സീബിയോസ് രേഖ നിങ്ങൾ ഓർക്കുന്നുണ്ടാവും.
വിശ്വചരിത്രകാരന്മാരും പൊതുവായി അവലംബിക്കപ്പെടുന്ന എല്ലാ സർവ്വവിജ്ഞാന കോശങ്ങളും അതംഗീകരിക്കുന്നു.
നമുക്ക് മുഹമ്മദ് നബി ( സ്വ ) യുടെ ജീവിത നാൾവഴി ( Chronological order ) ഒന്ന് ക്രമീകരിക്കാം;
ഗ്രിഗേറിയൻ കലണ്ടറിൽ വന്ന മാറ്റങ്ങളെയും പരിഗണനകളെയും സംബന്ധിച്ച വ്യത്യസ്താഭിപ്രായങ്ങൾ , ദിനാരംഭ നിർണ്ണയങ്ങളിലെ വ്യത്യാസം തുടങ്ങിയവ കാരണം ചില സ്രോതസ്സുകളിൽ വന്ന വ്യതിയാനം സംവാദാത്മകമാണ് . ഏറ്റവും കൃത്യമായ ക്രമം താഴെ ചേർക്കുന്നു .
പൂർവ്വ ഹിജ്റാബ്ദം ( BH ) 78 - പിതാവ് അബ്ദുല്ലയുടെ ജനനം
BH 54 റജബ് 1 (AD 569 ആഗസ്റ്റ് 30) - മാതാവ് ആമിനയുടെ ഗർഭധാരണം
6. ചോ: ഉപ്പ അബ്ദുല്ല(റ)യുടെ വഫാത്ത്.?
ഉ: BH 54 റമളാൻ (AD 569 നവംബർ ) - പിതാവ് അബ്ദുല്ലയുടെ നിര്യാണം
AD 570 - ആനക്കലഹ സംഭവം
BH 53 റബീഉൽ അവ്വൽ 12 തിങ്കൾ ( AD 570 മെയ് 5 ) - നബി ( സ്വ ) യുടെ ജനനം
13. ചോ: അഖീഖ അറുത്തത് എത്രാം ദിവസം.?
A: BH 49, AD 573 - മുലകുടിക്ക് ശേഷം ഹലീമ തിരിച്ച് കൊണ്ടുവരുന്നു
BH 47 (AD 575 ) - മാതാവിൻ്റെ കുടുംബമായ ബനുനജ്ജാർ സന്ദർശനം . ( മാതാവിൻ്റെ നിര്യാണം , പിതാവിൻ്റെ ഖബ്ർ സന്ദർശനം , നീന്തൽ അഭ്യാസ പഠനം എന്നിവ അവിടെ താമസിച്ച ആറ് മാസത്തിനുള്ളിൽ ഉണ്ടായി )
BH 41 (AD 581 ) - പിതൃവ്യൻ അബൂത്വാലിബിനൊപ്പം സിറിയൻ കച്ചവട ട്രൂപ്പിൽ ( 12 ആം വയസ് )
AD 580/590- ഹർബുൽ ഫുജ്ജാർ
AD 594 - ഖദീജയുടെ സംഘത്തിൽ കച്ചവട യാത്ര ( വേതനം പറ്റുന്ന ഔദ്യോഗിക ജോലി )
AD 595 - ഖദീജയുമായുള്ള വിവാഹം
BH 18 ( AD 604 ) - കഅ്ബാലയ പുന:നിർമ്മാണം , അൽ അമീൻ ജനകീയ മധ്യസ്ഥനാവുന്നു ( 36 വയസ് )
BH 13 റമളാൻ 17 തിങ്കൾ (AD 609 ആഗസ്ത് 25) - നുബുവ്വത് ലഭിക്കുന്നു.
BH 8 (AD 613 ) - സ്വഹാബികളുടെ അബ്സീനിയൻ പലായനം
BH 4 (എഡി 617) ഖുറൈഷികളുടെ ഭക്ഷ്യ- വാണിജ്യ ഉപരോധം
BH 3 02 12 (AD618 )- അബൂത്വാലിബിൻ്റെ നിര്യാണം
52. BH 3 (AD 618) - ഖദീജ ( റ ) യുടെ വഫാത്
55. മോ : ത്വാഇഫഇലേക്ക് യാത്ര പോയ വർഷം.?
BH 3 ശവ്വാൽ ( AD 618) - ത്വാഇഫ് യാത്ര
BH 2 റജബ് (AD 620 മാർച്ച് 29) - ഇസ്റാഅ് - മിഅ്റാജ് .
59. ചോ: നിസ്‌കാരം നിർബന്ധമാക്കിയത് എന്ന്.?
BH 1(AD620) - ഒന്നാം അഖബ ഉടമ്പടി
BH 1 അവ്വൽ 12 തിങ്കൾ(AD 621 ഒക്ടോബർ 5 ) - ഹിജ്റ പൂർണ്ണമാവുന്നു
64. ചോ: ഖിബ്ല മാറ്റം ഉണ്ടായ വർഷം ഏത്.?
ഹിജ്റാനന്തര വർഷം AH 1 ശഅ്ബാൻ 15 ( AD623 ഫെബ്രുവരി 23 )
AH 1 സ്വഫർ AD 622 ആഗസ്റ്റ് - അബവാഅ് യുദ്ധം (വദ്ദാൻ)
AH 1 0 അവ്വൽ (AD 622 സെപ്തംബർ ) -ബുവാത്വ് സംഘട്ടനം
AH 1 റമളാൻ 17 വെള്ളി (AD 623 മാർച്ച് 25) - ബദ്ർ യുദ്ധം
AH 1 ശവ്വാൽ AD 623 ഏപ്രിൽ -ബനൂ ഖൈനുഖാഅ് സംഘട്ടനം
AH 1 ദുൽ ഹിജ്ജ :( AD 623 ജൂൺ )- ഗസ്‌വത്ത് സവീഖ്
AH 2 ശവ്വാൽ 11 ശനി (AD 624 ഏപ്രിൽ 6) -ഉഹ്ദ് യുദ്ധം
AH 2 ശവ്വാൽ 12 ഞായർ ( AD 624 ഏപ്രിൽ 7 )-ഗസ്‌വതു ഹംറാഉൽ അസദ്
AH 3 റ :അവ്വൽ (AD 624 സെപ്‌തംബർ) -ഗസ്‌വതു ബനീനളീർ
AH 4 റ അവ്വൽ ( AD 625 ആഗസ്റ്റ്) -ഗസ്‌വതു ദൗമത്തുൽ ജന്തൽ നടന്ന വർഷം.?
AH 4 ശഅബാൻ 6 (AD 626 ജനുവരി 11 ) -ഗസ്വതു ബനിൽ മുസ്‌തലിഖ്
AH 6 ദുൽഖഅ്ദ : ( AD 628 മാർച്ച് ) - ഹുദൈബിച്ച സന്ധി
AH 8 റമളാൻ 10 ( AD 630 ജനുവരി ) - മക്കാവിജയം
AH 10 റബിഉൽ അവ്വൽ 12 തിങ്കിൾ (AD 632 ജൂൺ 8 ) - തിരുവഫാത്
ഇനി നമുക്ക് ചരിത്രത്തിൻ്റെ വ്യക്തമായ വെളിച്ചത്തിൽ സംഭവിച്ച മുഹമ്മദ് നബി ( സ്വ ) സത്യമാണ് എന്ന പ്രസ്താവനയുടെ രണ്ടാമത്തെ തലം നോക്കാം .
അവിടത്തെ നുബുവ്വത് ലഭ്യത മുതൽ വഫാത് വരേക്കുമുള്ള ജീവിതമുടനീളം الله വിൻ്റെ നിർദ്ദേശാനുസാരമുള്ള ശരീഅ : നിർമ്മിതിയായിരുന്നു , അഥവാ വ്യാജപ്രവാചകനോ അഭിനേതാവോ മറ്റോ ആയിരുന്നില്ല എന്നാണ് രണ്ടാമത്തെ അർത്ഥം .
വൈജ്ഞാനികമായി , ഒരു വിശ്വാസ സിദ്ധാന്തം ആര് മുന്നോട്ട് വെക്കുകയാണെങ്കിലും അതാവശ്യപ്പെടുന്ന പശ്ചാത്തല സംഭവങ്ങൾ ഉണ്ടായിരിക്കുക എന്നത് തെളിവുകളിൽ പ്രധാനമാണ് .
മനസ്സിലായോ ?
അതായത് , നമ്മുടെ വിശ്വാസം അനുസരിച്ച് സാധാരണക്കാരനായി ജീവിച്ച സവിശേഷതയുള്ള ഒരു വ്യക്തി നാൽപ്പതാം വയസ്സിൽ الله വിൽ നിന്നും വെളിപാട് സ്വീകരിച്ചു എന്നാണല്ലോ ?
അങ്ങനെയാണെങ്കിൽ , പ്രസ്തുത വ്യക്തിയിലും ചുറ്റിലും ആ വിശ്വാസത്തെ സാധൂകരിക്കുന്ന ഭൗതികമായി മനസ്സിലാക്കാനാവുന്ന അടയാളങ്ങൾ ഉണ്ടാവണം . അങ്ങനെയാവുമ്പോൾ , നാം മുന്നോട്ട് വെക്കുന്ന നിളാന്തം ( Theory ) സത്യമായി ( Fact ) മാറും . നിങ്ങൾക്ക് സ്വയം ഇവിടെ ചേർക്കാവുന്ന തെളിവുകൾ മനസ്സിൽ തെളിയുന്നുണ്ടോ ?
യുക്തിപരമായ ചില തെളിവുകൾ ചുവടെ ചേർക്കാം .
1:അഭൗമികമായ ദിവ്യവെളിപാടിൻ്റെ ആദ്യാനുഭവങ്ങൾ നബി ( സ്വ ) യിൽ ഉളവാക്കുന്ന പരിഭ്രാന്തി അടക്കമുള്ള ഭാവവ്യത്യാസം ' ആദ്യമായി ഒരു മനുഷ്യൻ മാലാഖയെ കണ്ടു ' എന്ന സങ്കൽപ്പത്തിനോട് യോചിക്കുന്നു. ഹിറാഗുഹയിൽ ധ്യാനനിമഗ്നനായിരിക്കേ വഹ്യിൻ്റെ ആദ്യാനുഭവം ഉണ്ടായതിന് ശേഷം വെപ്രാളത്തോടെ വീട്ടിലേക്കോടി ഭാര്യയോട് ഭയം പങ്കിട്ട് പുതപ്പിട്ട് മൂടുക എന്ന സംഭവം നബി ( സ്വ ) യുടെ ജീവിതത്തിൽ കാണാം .
നബി ( സ്വ )ക്ക് ദിവ്യബോധനത്തിന് മുമ്പുണ്ടായ ദിവ്യസ്വപ്നം , ധ്യാനനിമ്ഗനത , വെളിപാട് , ഭയപ്പാട് , അലൗകികമായ അനുഭവത്തോടുള്ള ആഭിമുഖ്യം എന്നിവയെല്ലാം
പ്രവാചകത്വത്തിൻ്റെ തെളിവായി ജൂത ആഗ്നോയിസ്റ്റിക്കായ ലേസി ഹസിൽട്ടൺ പോലും
നിരീക്ഷിക്കുന്നുണ്ട് .
ആദ്യമായി അല്ലാഹുവിൽ നിന്നും വെളിപാട് സ്വീകരിച്ചതിനെ തൊട്ടുടനെയുള്ള സന്ദർഭങ്ങൾ സ്വഹീഹുൽ ബുഖാരി വിശദീകരിക്കുന്നത് മുകളിൽ പറഞ്ഞത് പോലെയാണ്.
أول ما بدئ به رسول الله ـ صلى الله عليه وسلم ـ من الوحي هو الرؤيا الصالحة في النوم، فكان لا يرى رؤيا إلا جاءت مثل فلق الصبح، ثم حُبِب إليه الخلوة، وكان يخلو في غار حراء، يتحنث (يتعبد) فيه الليالي ذوات العدد، قبل أن ينزع إلى أهله ويتزود لذلك، ثم يرجع إلى خديجة فيتزود لمثلها، حتى جاءه الحق وهو في غار حراء، فجاءه الملَك فقال: اقرأ، قلت: ما أنا بقارئ، قال: فأخذني فغطني حتى بلغ مني الجَهد، ثم أرسلني فقال اقرأ، قلت: ما أنا بقارئ، قال فغطني الثانية حتى بلغ مني الجهد، ثم أرسلني فقال: اقرأ، قلت: ما أنا بقارئ، فأخذني فغطنى الثالثة ثم أرسلني فقال: { اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ * خَلَقَ الْأِنْسَانَ مِنْ عَلَقٍ * اقْرَأْ وَرَبُّكَ الْأَكْرَمُ }(العلق3:1)، فرجع رسول الله ـ صلى الله عليه وسلم ـ يرجف فؤاده، فدخل على زوجته خديجة بنت خويلد ـ رضي الله عنها ـ، فقال: زملوني، زملوني، فزملوه حتى ذهب عنه الروع، فقال لخديجة : لقد خشيت على نفسي، فقالت خديجة : كلا والله ما يخزيك الله أبدا، إنك لتصل الرحم، وتحمل الكَل، وتكَسب المعدوم، وتَقري الضيف، وتعين على نوائب الحق، فانطلقت به خديجة حتى أتت ورقة بن نوفل ابن عمها، وكان امرًأً تنصر بالجاهلية، وكان يكتب الكتاب العبراني من الإنجيل بالعبرانية ما شاء الله له أن يكتب، وكان شيخا كبيرا قد عمي، فقالت له خديجة : يا ابن عم، اسمع من ابن أخيك، فقال له ورقة : يا ابن أخي ما ذا ترى؟ فأخبره رسول الله ـ صلى الله عليه وسلم ـ ما رأى، فقال له ورقة : هذا الناموس (جبريل عليه السلام) الذي نزّل الله على موسى، يا ليتني فيها جذعا (شابا)، ليتني أكون حيا إذ يخرجك قومك، فقال: أَوَ مُخرجي هم؟، قال نعم، لم يأت رجل قَط بمثل ما جئت به إلا عودي، وإن يدركني يومك أنصرك نصرا مؤزرا، ثم لم ينشب ورقة أن توفي، وفتر الوحي رواه البخاري
ഈ പ്രധാന ഹദീസിൻ്റെ വിവക്ഷ ഇങ്ങനെയാണ് ;
ദിവ്യബോധനത്തിൻ്റെ ആദ്യഘട്ടം പുലരുന്ന സ്വപ്നങ്ങളായിരുന്നു. പ്രഭാതം വിടരുന്നത്ര വ്യക്തമായി കണ്ട സ്വപ്നങ്ങളെല്ലാം പുലർന്നു. പിന്നീട് ഏകാന്ത പ്രിയനായി മാറി. ഒരുപാട് ദിവസങ്ങൾ വീട്ടിൽ പോവാതെ ഹിറാഗുഹയിൽ താപസിയായ് കഴിഞ്ഞുകൂടിയിട്ടുണ്ട്. അങ്ങനെയിരിക്കേ ഗുഹക്കകത്ത് മാലാഖ വന്ന് കൂട്ടിയണച്ച് പാരായണം ചെയ്യാൻ ആവശ്യപ്പെട്ടു. ഓത്തറിയില്ലെന്ന മറുപടിയും പിടിച്ചണക്കലും മൂന്ന് വട്ടം ആവർത്തിച്ചു . ഒടുവിൽ മലക്ക് തന്നെ ഓതിക്കൊടുത്തു . إقرأ بسم ربك الذي خلق ൽ തുടങ്ങിയ അഞ്ച് വചനങ്ങൾ കൊണ്ടായിരുന്നു നാന്ദി . പുതപ്പിച്ച് തരൂ ഖദീജാ എന്ന് പറഞ്ഞ് വിറങ്ങലിച്ച നബി ( സ്വ ) വീട്ടിലേക്ക് വന്നു. 'അല്ലാഹു ഒരിക്കലും കുടുംബം ചേർക്കുകയും പരഭാരങ്ങളേറ്റെടുക്കുകയും ദരിദ്രനെ പുലർത്തുകയും അതിഥിയെ സൽക്കരിക്കുകയും സത്യദീക്ഷ പാലിക്കുകയും ചെയ്യുന്ന താങ്കളെ വെടിയില്ല' എന്ന് പറഞ്ഞ് പത്നി സ്വാന്തനിപ്പിച്ചു. ഇരുവരും അവരുടെ ബന്ധുവായ വേദപണ്ഡിതനും സദ് വൃത്തനുമായ വറഖതുബിനു നൗഫലിൻ്റെ അരികിലെത്തി. സ്വാനുഭവം വിവരിച്ച നബി (സ്വ )യോട് ആഗതൻ നേരത്തെ മൂസ ( അ ) മിന് മേൽ അവതരിച്ച ജിബ്രീൽ ( അ ) ആണെന്നറിയിച്ചു. നബി ( സ്വ ) ദഅ'വതിൻ്റെ വഴിയിൽ അഭിമുഖീകരിക്കാനിരിക്കുന്ന സ്വദേശി ബഹിഷ്കരണം ദീർഘദർശനം നടത്തുകയും താനപ്പോൾ ഉണ്ടാകുമെങ്കിൽ സഹായിച്ചേനെ എന്നഭി ലഭിക്കുകയും ചെയ്തു .
വഹ്യിൻ്റെ ആദ്യാനുഭവമേൽപ്പിച്ച ആഘാതത്തിൽ മൂടിപ്പുതച്ച് കിടന്ന നബി ( സ്വ ) ക്ക് വിശുദ്ധ ഖുർആൻ ഭാരിച്ച ഭാവിദൗത്യവും അതിനൊത്ത ടൈം മാനേജ്മെൻ്റും പഠിപ്പിക്കുകയാണ് പിന്നീട്. അതായത് , ചരിത്രത്തിൽ ലൈവായി നടന്ന കാര്യം പോലെ നബി ( സ്വ ) ക്ക് വഹ്‌യ് ഉണ്ടായിട്ടുണ്ട് എന്ന് സുതാര്യമായി ബോധ്യപ്പെടും.
يَٰٓأَيُّهَا ٱلۡمُزَّمِّلُ ١ قُمِ ٱلَّيۡلَ إِلَّا قَلِيلٗا ٢ نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا ٣ أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا ٤ إِنَّا سَنُلۡقِي عَلَيۡكَ قَوۡلٗا ثَقِيلًا ٥ إِنَّ نَاشِئَةَ ٱلَّيۡلِ هِيَ أَشَدُّ وَطۡـٔٗا وَأَقۡوَمُ قِيلًا ٦ إِنَّ لَكَ فِي ٱلنَّهَارِ سَبۡحٗا طَوِيلٗا ٧ وَٱذۡكُرِ ٱسۡمَ رَبِّكَ وَتَبَتَّلۡ إِلَيۡهِ تَبۡتِيلٗا ٨ رَّبُّ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ لَآ إِلَٰهَ إِلَّا هُوَ فَٱتَّخِذۡهُ وَكِيلٗا ٩ وَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱهۡجُرۡهُمۡ هَجۡرٗا جَمِيلٗا
പ്രസ്തുത സമയത്തെ നബി ( സ്വ ) യുടെ പ്രായം 39 വയസ് , 3 മാസം , 12 ദിവസം ആയിരുന്നു .
يقول المباركفوري في الرحيق المختوم: " وبعد النظر والتأمل في القرائن والدلائل يمكن لنا أن نحدد ذلك اليوم بأنه كان يوم الاثنين لإحدى وعشرين مضت من شهر رمضان ليلا، ويوافق 10 أغسطس سنة 610 م، وكان عمره ـ صلى الله عليه وسلم ـ إذ ذاك بالضبط أربعين سنة قمرية، وستة أشهر، و 12 يوما، وذلك نحو 39 سنة شمسية وثلاثة أشهر و 12 يوما " .
Neuro Science പ്രകാരം Intelectual Puberty യുടെ പ്രായം 26- 40 ആണെന്നത് കൂട്ടിവായിക്കാം .
2:മാനുഷികമായ ഏതെങ്കിലും അധമപ്രേരണയാൽ നബി ( സ്വ ) അഭിനയിക്കുകയായിരുന്നുവെങ്കിൽ ആദ്യം പരിചയക്കാരിൽ നിന്ന് മാറി നിൽക്കാനാണ് ശ്രമിക്കുക . പക്ഷെ , ഇവിടെ ആദ്യം വീട്ടുകാരിലേക്കും കൂട്ടുകാരിലേക്കും നാട്ടുകാരിലേക്കുമാണ് നബി ( സ്വ ) ഇറങ്ങിയത്.
അങ്ങേയറ്റം പ്രധാനപ്പെട്ട ഒരു കാര്യം കരഗതമായി അതിൻ്റെ മൂല്യം സ്വയം ബോധ്യം വരുമ്പോൾ ഏറ്റവും പ്രിയപ്പെട്ടവർക്ക് കൈമാറാൻ ശ്രമിക്കുമെന്നതാണ് മനുഷ്യസഹജത്വം .
ആദ്യമായി ഭാര്യ ഖദീജ ( റ ) , പിന്നെ ആത്മമിത്രം അബൂബക്ർ ( റ ) , പിന്നീട് വീട്ടുകാരൻ സൈദ് ബിൻ ഹാരിസ് , പിന്നീട് അലി ( റ ) എന്ന ക്രമത്തിൽ നബി (സ്വ ) അത് കൈമാറുകയും ചെയ്തു.
സ്വയം ബോധ്യം വരാത്ത കാര്യങ്ങളിൽ നിന്ന് ഏതൊരു വ്യക്തിയും താൻ ഏറ്റവും സ്നേഹിക്കുന്നവരെ അകറ്റി നിർത്തുകയാണ് ചെയ്യുക.
3: നബി ( സ്വ ) വെളിപാട് ഒരു വ്യാജസൃഷ്ടിയോ സ്വാർത്ഥതയോ വിഭ്രാന്തിയോ ഒക്കെ ആയിരുന്നുവെങ്കിൽ നബി ( സ്വ ) ത്യാഗങ്ങളും നഷ്ടങ്ങളും പ്രതിഛായാ ഭംഗങ്ങളും ചോദിച്ച് വാങ്ങില്ലായിരുന്നു . ബിംബാരാധകരായിരുന്ന സാമൂഹത്തിൽ വലിയ പദവി വഹിച്ചിരുന്ന നബി ( സ്വ ) ക്ക് കാൻ ഏകദൈവവിശ്വാസം പ്രചരിപ്പിച്ചാൽ അനുഭവിച്ച് വരുന്ന സൗഖ്യങ്ങളെല്ലാം നഷ്ടപ്പെടുമെന്നും നാട് വിടേണ്ടി വരുമെന്നും അറിയാമായിരുന്നു . നശ്വരമായ ആനന്ദങ്ങളേക്കാൾ മറ്റെന്തോ ഒരാശയം പ്രചോദിപ്പിക്കുമ്പോൾ മാത്രമേ ഏതൊരാൾക്കും പ്രസ്തുത ത്യാഗബോധം ഉണ്ടാവുകയുള്ളൂ .{وَأَنْذِرْ عَشِيرَتَكَ الْأَقْرَبِين [الشعراء അഥവാ ഏറ്റവും അടുത്തവർക്ക് മുന്നറിയിപ്പ് നൽകുക എന്ന ആഹ്വാനം വന്നപ്പോൾ
അങ്ങേയറ്റം ജാഗ്രതയോടെ തികഞ്ഞ തന്ത്രജ്ഞനായി അതിരാവിലെ സ്വഫാ കുന്നിൻ്റെ മുകളിൽ കയറി അതിൻ്റെ ചെരുവിലേക്ക് മക്കക്കാരെ വിളിച്ച് വരുത്തിയാണ് നബി ( സ്വ ) പ്രബോധനം ആരംഭിച്ചത്.
ഒരാശയം ഒന്നിച്ച് നാട്ടിൽ ചർച്ചയാക്കാൻ അക്കാലത്ത് ലഭ്യമായ ഏറ്റവും നല്ല വഴി അത് തന്നെയായിരുന്നു .
4:നബി (സ്വ )യുടെ ഭാവവും ഭാഷയും സൂക്ഷ്മമായി വിലയിരുത്തിയ നിരൂപകന്മാർ ശ്രദ്ധിച്ച സൂക്ഷ്മമായ ചില കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്.
ഖുർആനിൻ്റെയും ഹദീസിൻ്റെയും ഭാഷാ വ്യത്യാസമാണ് ശ്രദ്ധേയം. ഒരേ സമയം ഒരാൾക്ക് വ്യത്യസ്ത ശൈലിയിൽ 23 വർഷം സംസാരിക്കാനാവില്ല . അതായത് , ഖുർആൻ ദിവ്യവും ഹദീസ് പ്രവാചകിയുവുമാണ് .സന്തോഷം , സന്താപം , കരുണ , വീര്യം തുടങ്ങി വ്യത്യസ്ത വൈകാരികതയിലൂടെ നബി ( സ്വ ) കടന്നുപോയെങ്കിലും അത്തരം വൈകാരിക വ്യതിയാനങ്ങളൊന്നും വിശുദ്ധ ഖുർആനിൽ പ്രകടമായില്ല .ഗ്രാമീണനായ ഒരു അറബിയുടെ അറിവിൻ്റെ പരിമിതി ഖുർആനിൽ പ്രകടമായില്ല . ഈ ഖണ്ഡിക ഇതേ ആശയ സംഭവങ്ങൾ ചേർത്ത് നിങ്ങൾക്ക് വിപുലീകരിക്കാനാവും , ശ്രമിച്ച് നോക്കുക .
5: നബി ( സ്വ ) യെ തിരുത്തുന്ന ഖുർആൻ ഭാഗങ്ങൾ കാണാം . ഖുർആൻ നബി ( സ്വ ) സ്വയം കോർത്ത വായ്ത്താരിയായിരുന്നുവെങ്കിൽ സ്വന്തത്തിന് ക്ഷീണം വരുന്ന ഭാഗങ്ങൾ അതിൽ വരില്ലല്ലോ ?
ഉദാഹരണത്തിന് ,നബി ( സ്വ ) യും മക്കയിലെ പ്രമാണിമാരും തമ്മിൽ ഇസ്ലാമാശേഷണ കൂടിക്കാഴ്ച്ച നടന്നുകൊണ്ടിരിക്കേ അന്ധനായ സ്വഹാബി അബ്ദുല്ലാഹ് ബിൻ ഉമ്മിമക്തൂം ( റ ) സന്നിധിയിലേക്ക് വന്നപ്പോൾ വേണ്ടത്ര ഗൗനിക്കാതിരുന്നപ്പോൾ നടപടി തിരുത്തുന്ന ഭാഗം ഖുർആനിൽ കാണാം .
عَبَسَ وَتَوَلَّىٰٓ ١ أَن جَآءَهُ ٱلۡأَعۡمَىٰ ٢ وَمَا يُدۡرِيكَ لَعَلَّهُۥ يَزَّكَّىٰٓ ٣ أَوۡ يَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰٓ
ശ്രദ്ധേയയായ എഴുത്തുകാരി മിസിസ് ആനി ബസൻ്റ് ഈ സംഭവം ഉദ്ധരിച്ച് കൊണ്ട് , മുഹമ്മദ് നബി ( സ്വ ) യുടെ സത്യസന്ധതക്ക് ഇതിൽപ്പരം തെളിവ് മറ്റൊന്ന് വേണ്ടെന്നും മറ്റൊരാളായിരുന്നു ആ സ്ഥാനത്തെങ്കിലും അല്ലാഹു തന്നെ തിരുത്തിയ കാര്യം സമൂഹത്തോട് പറയാതെ ഗോപ്യമാക്കി വെക്കുമായിരുന്നുവെന്നും എഴുതിയിട്ടുണ്ട് .
നടേപ്പറയപ്പെട്ടത് പോലുള്ള ന്യായങ്ങൾ വഴി നമുക്ക് നബി ( സ്വ ) യുടെ സത്യസന്ധത ബോധ്യമാവുന്നതിനാൽ അവിടന്ന് ദിവ്യബോധനം സ്വീകരിച്ചു എന്ന വിശ്വാസം ശരിയാണ് എന്നല്ല നമ്മുടെ പക്ഷം . പ്രത്യുത , ദിവ്യബോധനം സ്വീകരിച്ച ഒരാളുടെ വ്യക്തിത്വത്തിൽ മാത്രമേ ഇത്തരം സവിശേഷതകൾ കാണാനാവുകയുള്ളൂ എന്നാണ്. നമ്മുടെ യുക്തിക്ക് ബോധ്യമായില്ലെങ്കിൽ സത്യം അസത്യമാവില്ല . കാരണം മനുഷ്യബുദ്ധിക്ക് പരിമിതിയുണ്ട് .
അസാധാരണ പ്രതിഭ.
( Extra ordinary genius )
നാം അനുഭവിക്കുന്ന ഭൗതിക ലോകത്ത് നടക്കുന്ന അസാധാരണ സംഭവങ്ങളുടെ പിന്നിലും അസാധാരണ വിശദീകരണങ്ങളും കാരണങ്ങളും ഉണ്ടാവും . ശാസ്ത്ര വാർത്തകളും ഫിക്ഷനുകളുമൊക്കെ ശ്രദ്ധിച്ചാൽ അക്കാര്യം തത്വശാസ്ത്രം അംഗീകരിച്ച ഒരു പൊതുനിയമമാണത്.
Extra ordinary events need extraordinary explanation , this only makes sense .
എന്നതാണ് പൊതുവേ നിരാക്ഷേപം അംഗീകരിക്കപ്പെട്ട പ്രസ്തുത തത്വം .
അസാമാന്യ സംഭവങ്ങൾക്ക് അസാധാരണ വിശദീകരണം ഉണ്ടാവൽ മാത്രമാണ് സംഗതം എന്നാണ് ഉദ്ദേശ്യം .
ഉദാഹരണത്തിന് , റോക്കറ്റ് സാങ്കേതിക വിദ്യ , ബഹിരാകാശ സഞ്ചാരം , സാഹസിക യാത്രകൾ തുടങ്ങിയ മേഖലയിൽ ലോകശ്രദ്ധ നേടിയ പലരെയും കുറിച്ച് അവർ ഇതര ഗ്രഹജീവികളോട് നടത്തിയ ആശയവിനിമയങ്ങൾ വഴിയാണ് അപൂർവ്വം നേട്ടങ്ങൾ പ്രാപിക്കാൻ പ്രാപ്തരായത് എന്നുള്ള അഭിപ്രായങ്ങൾ അഭ്യസ്തവിദ്യരിൽ നിന്ന് തന്നെ കാണാം . അത്തരം വിഷയങ്ങളിൽ ധാരാളം ഗവേഷണ കൃതികൾ തന്നെ രചിക്കപ്പെട്ടിട്ടുണ്ട് .Messengers of Deception: UFO Contacts and Cults എന്ന Jacques F. Vallée യുടെ ശ്രദ്ധ നേടിയ കൃതിയാണ്.
ഇനി നമുക്ക് മുഹമ്മദ് നബി (സ്വ ) യുടെ കാര്യത്തിൽ അസാധാരണ വിശദീകരണങ്ങൾ വേണ്ടി വരുന്ന ചില കാര്യങ്ങൾ പരിശോധിക്കാം .
പുലർന്ന പ്രവചനങ്ങൾ .
(Manifestated prophecies)
1 : അംഗുലീപരിമിതരായ അനുയായികൾക്കൊപ്പം ഒളിവിൽ പാർക്കലും ഉപരോധവും ബഹിഷ്കരണവും കൊടിയമർദ്ധന പരമ്പരകളുമൊക്കെ സഹിക്കുന്ന കാലത്താണ് , ഒരുപക്ഷേ ആ സാഹചര്യത്തിൽ അസാധ്യം എന്ന് തോന്നിച്ചിരുന്ന ഇസ്ലാമിൻ്റെ ഭാവി അസാധാരണമായ ആത്മവിശ്വാസത്തോടെ നബി ( സ്വ ) പ്രവചിക്കുന്നത്. കുബേര- കുചേല ഭവനങ്ങൾ ഒന്നൊഴിയാതെ രാവും പകലുമെത്തുന്ന എല്ലാ നാടുകളിലും ഇസ്ലാം എത്തുമെന്ന പ്രവചനം അക്ഷരംപ്രതി പുലരാൻ അധികകാലം വേണ്ടിവന്നില്ല . നബി ( സ്വ ) ഇങ്ങനെ പറഞ്ഞ നാടിനോട് രാവിലും പകലിലും ഒക്കുന്ന ഭൂമിയുടെ ഭാഗങ്ങളിലെല്ലാം അവിടത്തെ ജീവിതകാലത്ത് തന്നെ ഇസ്‌ലാം എത്തി . അല്ലാത്തയിടങ്ങളിൽ തൊട്ടുടനെ എത്തി .
താഴെ കൊടുത്ത പ്രസ്തുത ഹദീസ് കൊടുക്കുന്നു.
لَيَبْلُغَنَّ هَذَا الأَمْرُ مَا بَلَغَ اللَّيْلُ وَالنَّهَارُ، وَلَا يَتْرُكُ اللهُ بَيْتَ مَدَرٍ وَلَا وَبَرٍ إِلَّا أَدْخَلَهُ اللهُ هَذَا الدِّينَ، بِعِزِّ عَزِيزٍ أَوْ بِذُلِّ ذَلِيلٍ، عِزًّا يُعِزُّ اللهُ بِهِ الإِسْلَامَ، وَذُلًّا يُذِلُّ اللهُ بِهِ الكُفْرَ
താങ്കളുടെ അപദാനം നാം ഉയർത്തിയിരിക്കുന്നു - وَرَفَعْنَا لَكَ ذِكْرَكَ എന്ന ഖുർആനിക വാക്യത്തിൻ്റെ പുലർച്ച കൂടി അവിടെ കാണാം. കാരണം 360 ഡിഗ്രി രേഖാംശങ്ങളുള്ള ഭൂമിയുടെ കിഴക്കിൽ നിന്ന് തുടങ്ങി പടിഞ്ഞാറിലേക്ക് നീളുന്ന 24 മണിക്കൂർ എന്ന ഒറ്റച്ചുറ്റിനുള്ളിൽ സദാസമയം വാങ്കും ഇഖാമതും നമസ്കാരവും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു . അപ്പോഴെല്ലാം ' മുഹമ്മദ് (സ്വ ) ' എന്ന നാമം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു . നമുക്ക് കൗതുകമുള്ള ഒരു ഹദീസ് കൂടി പഠിക്കാം .
നബി ( സ്വ ) പറഞ്ഞു ; എൻ്റെ അരികേ ജിബ്രീൽ ( അ ) വന്ന് എന്നോട് ചോദിച്ചു . എൻ്റെയും താങ്കളുടെയും രക്ഷിതാവ് ചോദിക്കുന്നുണ്ട് ; എങ്ങനെയാണ് താങ്കളുടെ സ്മരണ ഞാൻ ഉന്നതമാക്കിയത് ? ഞാൻ പറഞ്ഞു ; അല്ലാഹു ഏറ്റവുമറിയും . അപ്പോൾ ജിബ്രീൽ ( അ ) അല്ലാഹുവിൻ്റെ മറുപടി ഉദ്ധരിച്ചു ; ഞാൻ സ്മരിക്കപ്പെടുമ്പോഴൊക്കെ എൻ്റെ കൂടെ താങ്കളും സ്മരിക്കപ്പെടും!
أتانِي جِبْرِيلُ فَقالَ إنَّ رَبِّي وَرَبكَ يَقُولُ: كَيْفَ رَفَعْتُ لَكَ ذِكْرَكَ ؟ قال: الله أعْلَمُ، قال: إذَا ذُكِرْتُ ذُكرتَ مَعِي"
2 : സ്വഹാബികൾ അങ്ങേയറ്റം ഭയചകിതരാവുകയും വിശന്ന് വലഞ്ഞ് വയറ്റിൽ കല്ല് ഘടിപ്പിച്ച് നേരെ നിൽക്കുകയും ചെയ്ത ഘട്ടമായിരുന്നു അഹ്സാബ് യുദ്ധത്തിൻ്റെ കിടങ്ങ് കുഴിക്കുന്ന ( ഖൻദഖ് ) സന്ദർഭം . അല്ലാഹുവിനെ സംബന്ധിച്ച് പോലുമുള്ള ആത്മവിശ്വാസത്തെ ബാധിച്ച പരീക്ഷണം എന്ന് ഖുർആൻ തന്നെ പറഞ്ഞ
(إِذْ جَاءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ الْأَبْصَارُ وَبَلَغَتِ الْقُلُوبُ الْحَنَاجِرَ وَتَظُنُّونَ بِاللَّهِ الظُّنُونَا )
ആ വേളയിൽ , അങ്ങേയറ്റത്തെ ആത്മവിശ്വാസമുള്ള ഒരാൾക്ക് മാത്രമേ ഇത് പറയാനാവൂ.
അനുചരർക്ക് പൊട്ടിക്കാനാവാത്ത ഭീമൻപാറ നബി ( സ്വ ) പിക്കാസ് എടുത്ത് മൂന്ന് വെട്ടിന് പൊളിച്ചെടുത്തു. ഓരോ വെട്ടിലും പാറ പിന്നുമ്പോൾ തക്ബീർ മുഴക്കി ക്രമത്തിൽ ബൈസൻ്റയിൻ , സസാനിയൻ , യമൻ സാമ്രാജ്യങ്ങളും ഖജാനയും തനിക്ക് നൽകപ്പെട്ടുവെന്നും അവിടങ്ങളിലെ കൊട്ടാരങ്ങൾ താൻ കാണുന്നുണ്ടെന്നും പറഞ്ഞു. പിന്നീട് അത്പോലെ സംഭവിക്കുകയും ചെയ്തു.
قال الله أكبر أعطيت مفاتيح الشام، والله إنى لأبصر قصورها الحمر إن شاء الله ثم ضرب الثانية فقطع ثلثا آخر، فقال: "الله أكبر أعطيت مفاتيح فارس، والله إنى لأبصر قصر المدائن الأبيض
ثم ضرب الثالثة فقال: "بسم الله" فقطع بقية الحجر، فقال: "الله أكبر أعطيت مفاتيح اليمن، والله إنى لأبصر أبواب صنعاء من مكانى الساعة
3: ക്രിസ്താബ്ദം 602 - 628 കാലഘട്ടങ്ങളിൽ റോമൻ - പേർഷ്യൻ സാമ്രാജ്യങ്ങൾ തമ്മിൽ യുദ്ധപരമ്പരകൾ അരങ്ങേറിയിരുന്നു. 613 ൽ നടന്ന യുദ്ധത്തിൽ പേർഷ്യക്കാർക്ക് മുമ്പിൽ റോമക്കാർ പരാജയപ്പെട്ടു. വിശാല അഹ്ലുൽ കിതാബ് സമൂഹത്തിൻ്റെ ഭാഗം എന്ന നിലയിൽ ക്രൈസ്തവരായ റോമക്കാരുടെ പരാജയം മുസ്ലിംകളെ വേദനിപ്പിച്ചു. അപ്പോഴാണ് പത്തിൽ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തോറ്റ റോമക്കാർ വിജയിക്കും എന്ന് ഖുർആൻ പ്രവചിക്കുന്നത് . الم غلبت الروم في أدنى الأرض وهم من بعد غلبهم سيغلبون في بضع سنين
ഈ വചനമിറങ്ങിയതിൻ്റെ ഒമ്പതാം വർഷം റോമക്കാർ പേർഷ്യക്കാരെ തോൽപ്പിക്കുകയുണ്ടായി .
4 : നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ; വർഷങ്ങളും മാസങ്ങളും ആഴ്ച്ചകളും ദിവസങ്ങളും മണിക്കൂറുകളും അവയുടെ കണക്കിൽ യാതൊരു മാറ്റവും ഇല്ലെങ്കിലും അനുഭവത്തിൽ അതിവേഗതയിലാണ് കഴിഞ്ഞ് പോവുന്നത് . സാങ്കേതിക സംവിധാനങ്ങൾ ഭാവനാത്മകമായി വികസിച്ച് ജീവിതസൗകര്യങ്ങൾ മെച്ചപ്പെട്ടെങ്കിലും സമയം ഒന്നിനും തികയുന്നില്ല എന്നൊരു തോന്നൽ പൊതുവെ ലോകത്തെല്ലാവരും പങ്കുവെക്കുന്നു. നബി ( സ്വ ) പരിചയപ്പെടുത്തിയ കാലാന്ത്യശാസ്ത്ര ( Eschatology ) ത്തിൽ അന്ത്യനാളിൻ്റെ അനുഭവമായി ഈ പ്രതിഭാസത്തെ എണ്ണിയത് കാണാം. 'ഒരു വർഷാനുഭവം മാസമെന്നത് പോലെയും ഒരുമാസം ആഴ്ച്ച പോലെയും ഒരാഴ്ച്ച ദിവസം പോലെയും ഒരുദിവസം നാഴികനേരം പോലെയും നാഴികനേരം ഒരു നിമിഷം പോലെയും അനുഭവത്തിലാകുന്നത് വരെ അന്ത്യനാൾ ഉണ്ടാവില്ല 'എന്നാണ് ഹദീസ് .
لا تقومُ الساعةُ حتى يتقاربَ الزمانُ ، فتكونُ السنةُ كالشهرِ ، و الشهرُ كالجمعةِ ، و تكونُ الجمعةُ كاليومِ ، و يكونُ اليومُ كالساعةِ ، و تكونُ الساعةُ كالضَّرَمَةِ بالنارِ
5 : തനിക്ക് ശേഷമുള്ള ഖിലാഫതിൻ്റെ ക്രമം , അവരുടെ രക്തസാക്ഷിത്വം , മുസ്ലിംകളുടെ ഈജിപ്ത് കീഴടക്കൽ , സുൽത്താൻ മുഹമ്മദിൻ്റെ നൈന്യത്തിൻ്റെ കോൺസ്റ്റാൻ്റിനോപ്പിൾ ജയം തുടങ്ങിയ ഹദീസുകളിലെ പ്രവചനങ്ങളും കൃത്യമായ സമയക്രമം പാലിച്ച് കൊണ്ട് പുലർന്നു . അബൂലഹബും പത്നിയും,വലീദ് ബിൻ മുഗീറ എന്നിവർ വിശ്വസിക്കില്ല എന്ന് അവരുടെ ജീവിത കാലത്ത് തന്നെ നടത്തിയ അറിയിപ്പ് ഒരു വാശിക്ക് മറികടക്കാൻ പോലും അവർ വിശ്വസിക്കുക വഴി ലംഘിക്കപ്പെട്ടില്ല . അന്ത്യനാളിന് മുമ്പ് അറേബ്യയിൽ തടാകങ്ങളും പൂന്തോട്ടങ്ങളും കൃഷിയും നിറയുമെന്നും ദരിദ്രരായിരുന്നവർ ഉയരം കൂടിയ കെട്ടിടനിർമ്മാണത്തിൽ വ്യാപൃതരാവുമെന്നുള്ള പ്രവചനം പുലർന്നു. ഈന്തമരയോല , ഈന്തമരത്തടി , ചെളിക്കട്ട , കല്ലുകൾ , കമ്പുകൾ എന്നിവ ചേർത്ത് നിർമ്മിച്ച തൻ്റെ പള്ളിയെ കുറിച്ച് ഭാവിയിൽ അതൊരു വെള്ളക്കൊട്ടാരമാവുമെന്ന് നബി ( സ്വ ) പറഞ്ഞത് പുലർന്നു.
പലിശ, വ്യഭിചാരം ,എയ്ഡ്സ് , ഉപകരണസംഗീതം , ലഹരിയുപയോഗം , അകാരണമായ കൊലപാതകം , ധനപ്പെരുപ്പം , ആർഭാഢം , ഭൂകമ്പങ്ങൾ തുടങ്ങിയവ സാമൂഹിക ദുരന്തങ്ങളായി പെരുകുമെന്ന ദീർഘദർശനങ്ങൾ ശരിയായി .ഗർഭസ്ഥ ശിഷുവിൻ്റെ ഘട്ടങ്ങൾ , ആഴക്കടലിലെ ഇരുട്ട് , പ്രപഞ്ചോൽപ്പത്തി , ലിംഗനിർണ്ണയം , ഡമോഗ്രഫി, ഉറക്കം തുടങ്ങിയ കാര്യങ്ങളിലെ ഖുർആൻ വചനങ്ങൾ ശാസ്ത്രം അംഗീകരിച്ചു . ഈ പട്ടികയിൽ ധാരാളം കാര്യങ്ങൾ കൂടി ചേർത്ത് ദീർഘിപ്പിക്കാൻ നിങ്ങൾക്ക് പറ്റും .

Loading comments...
Leave a Reply