മുന്നോട്ട് വെക്കപ്പെടുന്ന തത്വങ്ങൾക്ക് (Theory )മതിയായ തെളിവുകൾ ( Evidences ) കിട്ടുമ്പോൾ അവ യാഥാർത്ഥ്യം ( Fact ) ആവുന്നു.അല്ലാഹു ഒരു യാഥാർത്ഥ്യമാവുന്നു, യാഥാർത്ഥ്യം അവനാകുന്നു.
അല്ലാഹുവുണ്ട് ; അതിന് തെളിവുകളുണ്ട് . തെളിവില്ലെങ്കിലും അവനുണ്ടാകണം എന്നതാണ് ഒന്നാമത്തെ തെളിവ് ; ഇൻ്റ്യൂഷൻ .
മറ്റുചില ലക്ഷ്യങ്ങളിലൂടെ സ്വൽപ്പം സഞ്ചരിക്കാം .
ഒന്ന് : കലാം കോസ്മോളജിക്കൽ ആർഗ്യുമെൻ്റ് .
( Kalam Cosmological Argument )
തത്വശാസ്ത്രജ്ഞനായ വില്യം ലെയ്ൻ ക്രെയ്ഗ് 1979 ൽ എഴുതിയ ഒരു പുസ്തകത്തിൻ്റെ നാമം കൂടിയാണിത്. എന്നാൽ , ഇൽമുൽ കലാം പണ്ഡിതന്മാർ , പ്രത്യേകിച്ച് ഹുജ്ജതുൽ ഇസ്ലാം അബൂ ഹാമിദ് അൽ ഗസ്സാലി ( 1058 CE - 1111 CE ) മുന്നോട്ട് വെച്ച ദർശനങ്ങൾ തന്നെയായിരുന്നു ഇത്.ഫിസിക്കലും മെറ്റാഫിസിക്കലുമായ ഘടകങ്ങൾ ഉൾച്ചേർന്ന അടിസ്ഥാനത്തിൽ നിന്ന് കൊണ്ട് ഏകദൈവത്തെ കണ്ടെത്താം . Inductive Reasoning , Abductive Reasoning & Deductive Reasoning ഇവയാണ് സർവ്വാംഗീകൃതമായ മൂന്ന് സത്യാന്വേഷണ മാർഗങ്ങൾ . ഇവ മൂന്നും ചേർന്ന ശക്തമായ ബൗദ്ധികാന്വേഷണ രീതിയാണ് കലാം കോസ്മോളജിക്കൽ ആർഗ്യുമെൻ്റ് .
in box :
ദർശനം , ശ്രവണം , ഘ്രാണം , രസനം , സ്പർശനം എന്നീ പഞ്ചേന്ദ്രിയങ്ങൾ ( Sensual perceptions ) മുഖേനെ മനസ്സിലാക്കാൻ പറ്റുന്ന വസ്തുതകളാണ് ഭൗതിക സത്യങ്ങൾ ( Phisial Facts ) . നീളം , വീതി , ആഴം , നിറം , ഗന്ധം , ശബ്ദം തുടങ്ങിയ ഗുണങ്ങളില്ലാത്ത കാര്യങ്ങൾ ബുദ്ധി, ആത്മാവ് തുടങ്ങിയ കാര്യങ്ങൾ കൊണ്ട് മനസ്സിലാക്കേണ്ടതാണ് . അത്തരം വസ്തുതകളാണ് ഭൗതികാതീത സത്യങ്ങൾ ( Metaphysical Facts ) .
കലാം കോസ്മോളജിക്കൽ ആർഗ്യുമെൻ്റിലെ ചില വാദങ്ങൾ ഭൗതിക സത്യങ്ങളും ചില വാദങ്ങൾ ഭൗതികാതീത സത്യങ്ങളും ആയിരിക്കും . നിരാക്ഷേപം അംഗീകൃതമായ രണ്ട് പ്രാഥമികമായ ആദേയവാക്യങ്ങൾ ( Primises ) പറയുകയും ശേഷം അതിൽ നിന്നും ഒരു തീർപ്പ് ( Conclusion) ലഭിക്കുകയുമാണ് ചെയ്യുക.
ഒന്നാമത്തെ വാക്യം :
ഭൗതികലോകത്ത് നിലനിൽക്കുന്ന കാര്യങ്ങളെല്ലാം ചില കാരണങ്ങൾ ഒരുമിച്ച് കൂടിയതിൻ്റെ ഫലമായി ഉണ്ടായതാണ് .
(What ever come to exist has a cause or a sequence of causes )
മുകളിൽ പറഞ്ഞ കാര്യം ശരിയാണെന്ന് തെളിയാക്കാൻ നമുക്ക് അവലംബിക്കാവുന്ന തെളിവുകളിൽ ചിലത് നോക്കാം.
A : Intution / Self Valid Truth : നമ്മുടെ നൈസർഗികാവബോധം വെച്ച് ചിന്തിച്ചാൽ തന്നെ മനസ്സിലാവുന്ന കാര്യമാണത്. ഉദാ : കടൽജലം ബാഷ്പീകരിക്കപ്പെട്ടാൽ മാത്രമേ മഴ പെയ്യുകയുള്ളൂ. മഴ പെയ്താൽ മാത്രമേ സസ്യങ്ങൾ മുളക്കുകയുള്ളൂ.
B : Principle of Condradiction : രണ്ട് വൈരുധ്യങ്ങൾ ഒരേ സമയത്ത് ഒരിടത്ത് ഒരു വസ്തുവിൽ ഒരുമിക്കില്ല , രണ്ടു വൈരുധ്യങ്ങളും ഒരേ സമയം ഒരിടത്ത് ഒരു വസ്തുവിൽ ഇല്ലാതെയുമാവില്ല എന്ന തത്വമാണത് . അതായത് , കാരണങ്ങൾ കൂടിച്ചേരാതെ സാദാരണ ഗതിയിൽ കാര്യം ഉണ്ടാവില്ല എന്നത് തെറ്റാണെങ്കിൽ കാരണങ്ങൾ കൂടിച്ചേരാതെ സാദാരണ ഗതിയിൽ കാര്യം ഉണ്ടാവും എന്നത് ശരിയാവണം . അങ്ങനെയാണെങ്കിൽ , വായുവിൽ കാള പ്രസവിക്കലും കാക്ക മലർന്ന് പറക്കലുമൊക്കെ പ്രതീക്ഷിക്കപ്പെടുന്ന കാര്യങ്ങളാവണം .
.....
in box : ഇസ്ലാമിക് ഫിലോസഫിയിൽ تناقض എന്ന തത്വമാണ് Law of contradiction.
اختلاف قضيتين في الكيف على وجه يلزم منه أن تكون إحداهما صادقة والأخرى كاذبة فإن كذبتا معًا أو صدقتا معا فلا تناقض.
എന്ന് സാമാന്യമായി അതിനെ നിർവ്വചിക്കാം. ചില വാക്യങ്ങളുടെ ആഖ്യാതങ്ങളുടെ തീർപ്പ് ആകുന്നു എന്നാവും , ചിലതിൽ അല്ല എന്നും . ഉദാഹരണം ; ആകാശം വിശാലമാണ് , മൽസ്യം മൃഗമല്ല . അവ്വിധം വാക്യത്തിൻ്റെ വിധായക ( possitive ) അല്ലെങ്കിൽ നിഷേധക ( Negtive ) സ്വഭാവമാണ് كيف .
......
C : Inductive Reasoning : നാം പ്രകൃതി നിരീക്ഷിച്ച് ഓരോ പ്രതിഭാസത്തെയും അതിനെ ശാസ്ത്രീയമായി നിരീക്ഷിച്ചാൽ എത്തുന്ന നിഗമനം ഓരോ പ്രതിഭാസത്തിനും പിറകിലെ കാരണമോ കാരണങ്ങളോ ആയിരിക്കും . ശാസ്ത്രീയമായ രീതി, ' How അഥവാ എങ്ങനെ ' എന്ന ചോദ്യത്തിൻ്റെ ഉത്തരം കണ്ടെത്തലാണ് . Question, Research, Hypothesis, Experiment, Data Analysis, Conclusion, and Communication എന്നിവയാണ് ശാസ്ത്രീയ പഠനത്തിൻ്റെ 7 ഘട്ടങ്ങൾ .
ഉദാഹരണം , 2019 ൽ ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരി നിങ്ങൾ ഓർക്കുന്നുണ്ടോ ?
രോഗ ലക്ഷണങ്ങൾ എങ്ങനെ ഉണ്ടായി എന്ന ദീർഘമായ പരിശോധനകളിലൂടെ വൈറോളജിസ്റ്റുകൾ എത്തിയ നിഗമനം കൊറോണ എന്ന വൈറസ് എന്ന കാരണത്തിലേക്കാണ്.
രണ്ടാം ആദേയം ( Second premise ) : നാം അനുഭവിക്കുന്ന പ്രപഞ്ചം ഉണ്ടായതാണ് / കാരണങ്ങൾ ചേർന്നുണ്ടായ പ്രപഞ്ചത്തിന് തുടക്കമുണ്ടായേ പറ്റൂ.
(Existing Universe is Emergnt. / The cause effected Universe should have a begining )
മുകളിൽ പറഞ്ഞ പ്രസ്താവന ശരിയാണെന്ന് മനസ്സിലാക്കിത്തരുന്ന ചില തെളിവുകൾ പരിശോധിക്കാം .
a : Law of entropy ( Second law of thermodianamics)
ഏതൊരു Clossed System ലും ഊർജ്ജവും ദ്രവ്യവുമെല്ലാം ക്രമത്തിൽ നിന്ന് ക്രമരാഹിത്യത്തിലേക്കോ തൽസ്ഥിതിയിൽ തന്നെയോ ഒഴുകുന്നു.
പ്രകൃതി പ്രതിഭാസങ്ങൾ ഭാവിയിലേക്കൊഴുകുന്നു. തിരിച്ചൊഴുക്ക് അസാധ്യമാണ് .
Bigbang ന് ശേഷം പ്രപഞ്ചം അതീവ താപമുള്ളതായിരുന്നു. തണുക്കുന്നതിനൊത്താണ് ഊർജ്ജവും സ്ഥലവും കാലവും ദ്രവ്യവും മൂലകങ്ങളും മറ്റെല്ലാമുണ്ടായത്.
പ്രപഞ്ചത്തിലെ നിലവിലുള്ള എൻട്രോപി കണക്ക് കൂട്ടിയാൽ മഹാവിസ്ഫോടന സമയത്തെ ഊർജ്ജത്തിൻ്റെയും താപത്തിൻ്റെയും അളവുകൾ മനസ്സിലാക്കാൻ കഴിയും. 1964 ൽ ആർനോ പെൻസിയാസ് , റോബർട്ട് വിൽസൺ എന്നീ അമേരിക്കൻ ശാസ്ത്രജ്ഞർ ബിഗ് ബാങ്ങിൻ്റെ അവശിഷ്ടമായ കോസ്മിക്ക് മൈക്രോ വേവ് ബാക്ക്ഗ്രൗണ്ട് കണ്ടെത്തിയതിനെ തുടർന്നുണ്ടായ പഠനത്തിൽ എത്തിച്ചേർന്നത് പ്രപഞ്ചത്തിന് 13.7 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ആവിർഭവിച്ചതാണെന്ന നിഗമനത്തിലേക്കാണ് .
b : Bingbang theory : പ്രപഞ്ചോൽപ്പത്തി വിശദീകരിക്കുന്ന ഏറ്റവും സ്വീകാര്യമായ ഭൗതികശാസ്ത്ര വിശദീകരണമാണ് മഹാവിസ്ഫോടന സിദ്ധാന്തം എന്ന് പരിഭാഷപ്പെടുത്തപ്പെടാറുള്ള Bingbang theory . സ്ഫോടനമല്ല , വികാസമാണ് വാസ്തവം.
ഉദ്ദേശം 1382 കോടി വർഷങ്ങൾക്ക് മുൻപ് അത്യധികം സാന്ദ്രമായതും സീറോ വ്യാപ്തി ഉള്ളതും താപവത്തായതുമായ ഒരു അവസ്ഥയിൽ നിന്നും വികസിച്ചു പ്രപഞ്ചം ഉടലെടുത്തു എന്നാണ് ഈ ശാസ്ത്ര സിദ്ധാന്തത്തിന്റെ കാതൽ.പ്രപഞ്ചം ഇപ്പോഴു വികസിച്ചുകൊണ്ടേയിരിക്കുന്നു,
1920കളിൽ ബെൽജിയൻ ശാസ്ത്രജ്ഞനായ ഷോർഷ് ലിമൈത്ര ആണ് പ്രപഞ്ചം വികസിച്ചു കൊണ്ടിരികുകയാണ് (Metric expansion of space) എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.
Bighang മുതലാണ് ഭൗതികശാസ്ത്രം തുടങ്ങുന്നത്. Bigbang എങ്ങനെ ഉണ്ടായി എന്നതും അതിന് മുമ്പ് എന്തായിരുന്നുവെന്നതും ശാസ്ത്രത്തിന് പുറത്തെ വിഷയങ്ങളാണ്. എങ്കിലും അക്കാര്യത്തെ കുറിച്ച് ശാസ്ത്രലോകത്ത് നിന്ന് തന്നെ തത്വശാസ്ത്രവുമായി ബന്ധപ്പെടുത്തുന്ന പഠനങ്ങൾ പുറത്ത് വരുന്നുണ്ട്. ശസ്ത്രജ്ഞനായ മഷിയോ കാകുവിൻ്റെ
' ഗോഡ് ഇക്വേഷൻ ' ഉദാഹരണം.
C: Hilbartan Paradox അല്ലെങ്കിൽ Infinite regression : ഇതിൻ്റെ വിശദീകരണം ഉദാഹരണ സഹിതം നേരത്തെ പഠിച്ചിരുന്നു , ഓർക്കുന്നുണ്ടോ ?
ഫലവാക്യം ( Result ) :
ഈ പ്രപഞ്ചം നിലനിൽക്കുന്നുവെങ്കിൽ പ്രപഞ്ചത്തിന് പുറത്തുള്ള കാര്യ -കാരണ ബന്ധം ബാധകമാവാത്ത ഒരു ശക്തിസ്വത്വം ഉണ്ടാവണം .
(If this Universe exists , there should be an external , immetirial uncaused cause )
ഇവിടെ Law of inertia അഥവാ ഒന്നാം ജഡത്വ നിയമം ഓർക്കാം . ചലിക്കുന്ന ഒരു വസ്തുവിനെ നിശ്ചലമാക്കാനോ നിശ്ചലമായതിനെ ചലിപ്പിക്കാനോ ആ വസ്തുവിൽ ബാഹ്യബലം ഇടപെടേണ്ടതുണ്ട് എന്നാണ് ശാസ്ത്രീയതത്വം . കറങ്ങുന്ന ഫാൻ സ്വയം നിശ്ചലമാവാറുണ്ടോ ? മേശ തന്നെത്താൻ മുറിമാറി നിലകൊള്ളാറുണ്ടോ ? ഇല്ല.
അതായത് പ്രപഞ്ചം എന്ന Symmetry & Property ക്ക് തുടക്കം നൽകിയ ഒരു ബാഹ്യശക്തി (External force ) ഉണ്ടാവണം .
നിലനിൽക്കാതിരിക്കാൻ പൊട്ടൻഷ്യാലിറ്റി ഇല്ലാത്ത ഒരു അനിവാര്യ അസ്തിത്വം ( Necessary being ) എന്നാണതിനെക്കുറിച്ച് തത്വചിന്തകനായ Alexander R Pruss പറഞ്ഞത്. ഈ നിഗമനം നൈസർഗികാവബോധമായ Self explanatory / Self valid യാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു .
in box : വ്യത്യസ്തരീതിയിൽ ഇതേ കംക്ലൂഷനിൽ എത്തുന്ന സിദ്ധാന്തങ്ങൾ മുന്നോട്ട് വെച്ച തത്വചിന്താലോകത്തെ പ്രമുഖകർ .
1 : റോബർട്ട് എഫ് സി ക്രൻസ്
2 : റിച്ചാർഡ് സ്വെൻ ബേൺ
3 : ബ്രൂസ് റെയ്ക്കൻ ബാക്ക്
4 : ജർമ്മൻ തത്വചിന്തകൻ ലെയ്ബ്നിസ്
5 :സാമുവൽ ക്ലർക്ക്
6: റിച്ചാർഡ് സ്വിൻബർണൻ
......
ഈ അന്തിമഘട്ടത്തിൽ പിടിച്ച് നിൽക്കാൻ വേണ്ടി ഗ്രഹാം ഓപിയെപ്പോലുള്ള ചില നാസ്തിക തത്വചിന്തകർ God of Gap വാദവുമായി വരുന്നു. ഉത്തരമില്ലാത്ത വിടവുണ്ടാക്കി അവിടെ സ്രഷ്ടാവിനെ തിരുകുന്നു എന്നാണ് ആരോപണം .
വാസ്തവത്തിൽ അങ്ങനെയൊരു വിടവ് ( Problem of Gap ) ഉയരുക എന്നത് തന്നെ നാസ്തികതയുടെ പരാജയമാണ് . വിടവിലേക്ക് സ്രഷ്ടാവിനെ തിരുകയല്ല , വിടവ് സ്രഷ്ടാവിനെ തേടുകയാണ് ചെയ്യുന്നത് . കാരണം അവിടെ അനുയോജ്യമായ ( Expected Datas ) ന്വയങ്ങൾ നൽകാൻ ഇസ്ലാമിക് തിയോളജിയിലെ ഇലാഹീ സങ്കൽപ്പത്തിന് ( Divine Atributes) മാത്രമേ കഴിയുന്നുള്ളൂ.
നടേപ്പറഞ്ഞ കാര്യകാരണബന്ധം ബാധകമാവാത്ത ശക്തിക്ക് താഴെപ്പറയുന്ന ഗുണങ്ങൾ ഉണ്ടായേ മതിയാവുകയുള്ളൂ .
a: Existence
b : Etarnality
c : Everlastingness
d : Self- Sufficiency
e : Dissimilarity to creations
f : oneness .
ഇത് തന്നെയാണ് അല്ലാഹുവിൻ്റെ വിശേഷണങ്ങളും .
قُلْ هُوَ اللَّهُ أَحَدٌ (1) اللَّهُ الصَّمَدُ (2) لَمْ يَلِدْ وَلَمْ يُولَدْ (3) وَلَمْ يَكُن لَّهُ كُفُوًا أَحَدٌ (4)
in box :
അല്ലാഹുവിൻ്റെ വിശേഷണങ്ങൾ താഴെ ക്ലാസുകളിൽ നിന്ന് പഠിച്ചിരുന്നു . ഇപ്പോൾ നമുക്കവ ശ്രേണീകരിക്കാം .
ആകെ 20 വിശേഷണങ്ങളാണ് ( Dinine Atributes ) അല്ലാഹുവിന് ഉള്ളത്.
6 എണ്ണം നഫ്സിയ്യ് ആകുന്നു. وجود- قدم -بقاء -قيام بالنفس- مخالفة للحوادث- وحدانية എന്നിവയാണവ .
7 എണ്ണം മആനിയ്യ് ആകുന്നു .كلام- حياة- علم- إرادة -قدرة -سمع- بصر എന്നിവയാണവ .
7 എണ്ണം മഅ'നവിയ്യ് ആകുന്നു . كونه حي -كونه عالما -كونه مريدا -كونه قادرا- كونه سميعا- كونه بصيرا -كونه متكلما എന്നിവയാണവ .
രണ്ട് :സുന്ദര - സമീകൃത സൃഷ്ടിപ്പ് വാദം
(Design & Fine tune Argument.)
ദൈവാസ്തിക്യ സ്ഥിരീകരണത്തിന് അവലംബിക്കാറുള്ള കൂടുതൽ ലളിതമായ ന്യായമാണിത്.
കേവലം മനോഹരം മാത്രമല്ല , സമീകൃതം കൂടിയാണ് പ്രപഞ്ചം . ആവശ്യങ്ങൾക്കനുസരിച്ചുള്ള വിതരണം , ലക്ഷ്യം മുന്നിൽ കണ്ടുള്ള സംവിധാനം , പ്രതിഭാസങ്ങൾ തമ്മിലെ പാരസ്പര്യം തുടങ്ങിയ കാര്യങ്ങൾ ചിന്തനീയമാണ് .
in box :
سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ (فصلت 53)
ചക്രവാളങ്ങളിലും അവരുടെ ശരീരങ്ങളിൽ തന്നെയും നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ വെളിപ്പെടുത്തും , അല്ലാഹു സത്യമാണെന്ന് അവർക്ക് വ്യക്തമാവാൻ വേണ്ടി . പ്രാപഞ്ചികമായ സകല കാര്യത്തിനും അല്ലാഹു സൂക്ഷ്മ സാക്ഷിയാണെന്നത് തന്നെ അവന് മതിയായ തികവല്ലേ !
......
ഡിസൈനിംഗിൻ്റെ അടയാളങ്ങൾ :
A :93. 016 ബില്യൺ പ്രകാശവർഷങ്ങൾ ഡയമീറ്റർ ആണ് നിരീക്ഷിക്കപ്പെട്ട പ്രപഞ്ചത്തിൻ്റെ വ്യാപ്തി . ഉരുണ്ടിട്ടാണെന്ന് ഇസ്ലാമിക ദർശനത്തോട് ശാസ്ത്രധാരണകൾ ഒക്കുന്നു.
B: ഭൂമിയിൽ ജീവൻ സാധ്യമാവാൻ വേണ്ട പശ്ചാത്തല വിധാനങ്ങൾ ഒരുക്കപ്പെട്ടു.ഭൂമിയും സൂര്യനും തമ്മിലും ഭൂമിയും ചന്ദ്രനും തമ്മിലുമുള്ള സമീകൃത ദൂരത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ? സൂര്യനും ഭൂമിയും ഇതിനേക്കാൾ അകന്നാൽ ഭൂമി തണുത്തുറക്കും . അടുത്താൽ ചുട്ടുപൊള്ളും . ചന്ദ്രൻ അകന്നാൽ വേലിയിറക്കം മാത്രമാവും , അടുത്താൽ വേലിയേറ്റം കൊണ്ട് നിറയും . ഭൂമിയുടെ 23 . 7 ഡിഗ്രി ചെരിഞ്ഞ് കറങ്ങുന്നതിനാലാണ് കാലാവസ്ഥ കൃത്യമാവുന്നത് . ജൂപിറ്റർ എന്ന അയൽഗ്രഹം ഭൂമിയിലേക്ക് പതിക്കാൻ ശ്രമിക്കുന്ന ഉൽക്കകളെയും ( Comets ) ചെറുഗ്രഹ ( Steroids ) ങ്ങളെയും പിടിച്ച് വലിച്ച് ഭൂമിയെ സംരക്ഷിക്കുന്നു . ഭൂമിയുടെ പാകത്തിലുള്ള ഗുരുത്വാകർശണം ഇല്ലായിരുന്നുവെങ്കിൽ ജീവിതം സാധ്യമാവുമായിരുന്നില്ല.
C : പ്രകൃതിയിലെ ഛോദനയും വിതരണവും തമ്മിലെ അനുപാതത്തെ സംബന്ധിച്ച് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഏറ്റവും കൂടുതൽ വേണ്ട പ്രകൃതിവിഭവം ഏറ്റവും കുറഞ്ഞതോതിലോ വേണ്ടത്ര തോതിലോ കിട്ടാതിരുന്നാലുള്ള അവസ്ഥ എത്ര ഭയാനകമായിരിക്കും ?
ജീവികളുടെ അതിജീവനത്തിന് ഏറ്റവും വേണ്ടത് വായുവും പിന്നെ വേണ്ടത് വെള്ളവുമാണ് .
അതു കഴിഞ്ഞേ ഭക്ഷണം വേണ്ടതുള്ളൂ. ഈ ആവശ്യത്തിനൊത്ത് അന്തരീക്ഷത്തിൽ നിറയേ വായു നിറച്ചു. ഭൗമോപരിതലത്തിൽ മൂന്നും രണ്ടും വെളള്ളമാണ് . കടൽജലം ബാഷ്പീകരിക്കപ്പെട്ടാണ് മഴ പെയ്യുന്നതും മണ്ണിനടിയിൽ ജലസംഭരണിയുണ്ടാവുന്നതും. പ്രകൃതി പ്രതിഭാസങ്ങളുടെ ഈ അന്വോന്യാശ്രയത്വം യാദൃശ്ചികമാണെന്ന് സ്വാഭാവിക ബുദ്ധി പറയില്ല. ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനും സാങ്കേതികമായി മികച്ച ജീവിതം സാധ്യമാക്കുന്നതിനും അനുയോജ്യമായ കര അതിൻ്റെ ആവശ്യത്തിനൊത്ത് മൂന്നാം സ്ഥാനത്തായി. ജീവശരീരത്തിൻ്റെ സമീകൃത ഓർഗാനിസം ഇതിൻ്റെ കൂടെ ചേർത്ത് മനസ്സിലാക്കേണ്ടതാണ്. ഒരേ ലക്ഷ്യത്തിന് വേണ്ടി ഒരായിരം യന്ത്രങ്ങൾ ഒരേ സമയം പ്രവർത്തിക്കുന്ന അൽഭുതകരമായ വസ്തുവാണ് ജീവനുള്ള ഏത് ശരീരവും. ശാരീരികമായ ആസൂത്രണ മികവിൻ്റെ മികച്ച ഒരുദാഹരണം നിങ്ങൾ ചിന്തിച്ച് നോക്കുക ; ഒന്നിവിടെ പറയാം . ജീവികളുടെ പല്ലുകളുടെ ഘടന പെട്ടെന്ന് മനസ്സിലാവുന്ന ഒന്നാണ്. ജീവികളെ വേട്ടയാടി തിന്നുന്ന മാംസഭൂക്ക് വിഭാഗത്തിൽ പെടുന്ന ജീവികളുടെ പല്ലുകൾ കൂർത്ത ദൃംഷ്ടങ്ങളാണ്. കാരണം ബലിഷ്ഠമോ വലിഞ്ഞ് മുറുകിയതോ ആയ ഇറച്ചിക്കൂട്ടം മുറിച്ചെടുക്കാൻ പറ്റിയാലേ അവയ്ക്ക് ജീവിക്കാനാവുകയുള്ളൂ . സസ്യങ്ങളും പ്രകൃതിവിഭവങ്ങളും തിന്ന് ജീവിക്കുന്ന സസ്യഭുക്ക് വിഭാഗത്തിലെ ജീവികൾക്ക് സാമാന്യം പരന്ന പല്ലുകളാണ് ഉള്ളത് . കാരണം അത്തരം ഭക്ഷ്യവസ്തുക്കൾ വായയിൽ വെച്ച് തന്നെ അരച്ചൊതുക്കി പാകപ്പെടുത്തൽ ആവശ്യമാണ്. എന്നാൽ മാംസവും സസ്യങ്ങളുമടക്കം വ്യത്യസ്ത തരം ഭക്ഷണങ്ങൾ ആഹരിക്കുന്ന മനുഷ്യനടക്കമുള്ള മിശ്രഭുക്ക് വിഭാഗത്തിലെ ജീവികൾക്ക് കൂർത്തപല്ലുകളും പരന്നപല്ലുകളും മിതാകൃതിയിലുള്ള പല്ലുകളുമാണ് .
Disign Theory യുടെ സ്വാധീനം : വിഖ്യാദ ബ്രിട്ടീഷ് നാസ്തികനായിരുന്ന ആൻ്റണി ഫ്ലൂ ( Antony Flew ) മതവിശ്വാസം സ്വീകരിച്ച് കൊണ്ട തൻ്റെ There is no god എന്ന പുസ്തകം തിരുത്തി There is god എന്ന പുസ്തകം ഇറക്കി.പ്രപഞ്ചവായന നിക്ഷ്പക്ഷമയാൽ സ്രഷ്ടാവിനെ അംഗീകരിക്കാതിരിക്കാനാവില്ല. താഴെക്കൊടുത്ത വാചകത്തിലെ കൗതുകം കണ്ടെത്തുമല്ലോ ?" God is no where > God is now here "
Design & Fine tune Argument നെതിരായ തത്വങ്ങളിൽ പ്രധാനപ്പെട്ടവ ജീവപരിണാമവാദവും ( Biological Evolution Theory ) യും യാദൃശ്ചികതാവാദവും ( Accidental Universe Concept ) ആണ്.
യാദൃശ്ചികതാവാദം എന്നാൽ എന്താണെന്ന് ആ പ്രയോഗത്തിൽ തന്നെ ഒന്ന്. ആസൂത്രണപരമായ സോദ്ദേശ്യങ്ങൾ ഒന്നുമില്ലാതെ പ്രാപഞ്ചിക പ്രതിഭാസങ്ങളും പ്രകൃതിപ്രക്രിയകളും സ്വയം സംഭവിക്കുകയാണ് എന്ന തിരുത്തരവാദിത്വപരമായ വീക്ഷണമാണത്. ഈ കാഴ്ച്ചപ്പാട് തെറ്റാണെന്ന് ചില ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാം.
ഒരാൾ ആയിരം പേജുള്ള ഒരു പുസ്തകമെടുത്ത് പതിനായിരം കഷ്ണങ്ങളാക്കി പേജുകൾ നുറുക്കി വായുവിൽ വിതറുന്നുവെന്ന് സങ്കൽപ്പിക്കുക. അൽഭുതം ! ഓരോ ഇഴ പിന്നിയ താളുകളും ക്രമത്തിൽ , ചിതറിയ ഭാഗങ്ങൾ കൂടിച്ചേർന്ന് താഴെ വീണിരിക്കുന്നു .
ഒരുതവണ ഇങ്ങനെ സംഭവിച്ചാൽ ' യാദ്യശ്ചികം ' എന്ന് പറയാം. പല തവണകളിലായി ഇയാൾ ഇതേ കൃത്യം ചെയ്യുകയും ഇതേപടിത്തന്നെ സംഭവിക്കുകയും ചെയ്യുന്നുവെങ്കിൽ കാഴ്ച്ചക്കാർ
'യാദൃശ്ചികം ' എന്ന് കരുതില്ല. മറിച്ച് , അയാൾ അഭ്യസ്തനായ മജീഷ്യനാണെന്നും കൃത്യമായ പ്ലാനിംഗിൽ സൂക്ഷിച്ചാണ് കടലാസുകൾ വിതറുന്നതെന്നുമാണ് കാഴ്ച്ചക്കാർ മനസ്സിലാക്കുക .
ഇതേപോലെയാണ് ഈ പ്രപഞ്ചവും . ഒന്നിന്നൊന്നിനോട് ഇഴചേർന്നുണ്ടാവുന്ന പരായിരം കോടി പ്രതിഭാസങ്ങളുടെ താളക്രമവും അവയുടെ ആവർത്തനവും കണ്ടാൽ ഒരാസൂത്രകൻ്റെ ശ്രദ്ധാപൂർവ്വമായ സംവിധാനമാണെന്നേ സ്വാഭാവികയുക്തിയിൽ വ്യക്തമാവുകയുള്ളൂ .
ഭൗതികശാസ്ത്രത്തിൻ്റെ ( Physics ) ഒരു നിയമവും യാദ്യശ്ചികതാവാദം പ്രകാരം നിലനിൽക്കില്ല എന്നതിനാൽ ആസൂത്രിതപ്രപഞ്ചം എന്ന സങ്കൽപ്പം മാത്രമാണ് യുക്തിപരവും ശാസ്ത്രീയവും .
:
നാം ഒരു സത്യം മറക്കരുത് ; പ്രപഞ്ചം സുന്ദരസമീകൃതം (Designed & Tuned ) ആയത് കൊണ്ട് സ്രഷ്ടാവ് ഉണ്ട് എന്നതല്ല നമ്മുടെ വാദം . പ്രപഞ്ചം അവ്വിധം അല്ലെങ്കിലും സ്രഷ്ടാവ് ഉണ്ട്. മറിച്ച് , നാം അനുഭവിക്കുന്ന ഈ കുറ്റമറ്റ പ്രപഞ്ചത്തിന് അല്ലാഹു എന്ന സ്രഷ്ടാവിൻ്റെ ആസൂത്രണ സംവിധാനം എന്നതല്ലാത്ത ഒരു തൃപ്തയുക്തി ഇല്ല എന്നാണ് നാം പറയുന്നത്.
വ്യത്യാസം മനസ്സിലായല്ലോ ?
.....
ഒരു കുരങ്ങിൻ്റെ കയ്യിൽ ഒരുകെട്ട് കടലാസുകളും പേനയും നൽകി ഒരു മുറിയിൽ വേണ്ടതെല്ലാം നൽകിയിരുത്തിയെന്ന് സങ്കൽപ്പിക്കുക ; വർഷങ്ങൾ കാത്തിരുന്നാലും ഒരു പൂവിൻ്റെ ചിത്രം പോലും കുരങ്ങ് വരക്കില്ല , യാദ്യശ്ചികതാവാദപ്രകാരം ആ കടലാസുകൾ ഉപയോഗിച്ച് കുരങ്ങ് അതിൻ്റെ ആത്മകഥ എഴുതാനും സാധ്യതയുണ്ട് . പക്ഷെ സംഭവിക്കുന്നില്ല . ആസൂത്രകനെയും ആസൂത്രണത്തെയും നിഷേധിക്കുന്ന നിരീശ്വരവാദിയായ ഒരാൾക്ക് ഇവിടെ എന്ത് വിശദീകരണമാണ് നൽകാനുള്ളത് ?
അല്ലാഹുവിൻ്റെ ആസൂത്രണമാണ് പ്രപഞ്ചം അഥവാ പ്രപഞ്ചോൽപ്പത്തിക്കും ജീവോൽപ്പത്തിക്കുമുള്ള തൃപ്തമായ വിശദീകരണം അല്ലാഹുവിൻ്റെ സൃഷ്ടിപ്രക്രിയ ആകുന്നു എന്ന വാദം അപ്രതിരോധ്യമായി ഇവിടെ ബാക്കിയാവുന്നത് എങ്ങനെയാണെന്ന് നിങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞല്ലോ ?
അതിനെ എതിർക്കുന്ന പ്രധാനവാദങ്ങളുടെയും ചോദ്യങ്ങളുടെയും അയുക്തികത ആറ്റിക്കുറിക്കി ചുവടെ മനസ്സിലാക്കാം.
1 : ബഹുപ്രപഞ്ച സാധ്യത ( Multiverse theory ) : ജീവയോഗ്യം ഭൂമിമാത്രമാണെന്ന് വരുന്നില്ലല്ലോ , വേറെ പ്രപഞ്ചങ്ങളും ഉണ്ടാവാമല്ലോ ?
ഈ സിദ്ധാന്തം ഇസ്ലാമിൻ്റെ പ്രപഞ്ചവീക്ഷണത്തെ ബലപ്പെടുത്തുക മാത്രമാണ് ചെയ്യുക . വാസയോഗ്യം ഭൂമി മാത്രമാണെന്ന് ഇസ്ലാമിന് വാദമില്ല . മറ്റെല്ലാ പ്രപഞ്ചങ്ങളിലും ജീവികൾ ഉണ്ടാവാം . പ്രപഞ്ചത്തിൽ ഉള്ളവയെല്ലാം - മനുഷ്യരിലും പിശാചുക്കളിലും ഒഴികെ - അല്ലാഹുവിൽ വിശ്വസിച്ചാണ് നിലനിൽക്കുന്നത് എന്ന് നാം നേരത്തെ പഠിച്ചതാണ് . മറ്റു പ്രപഞ്ചങ്ങൾ ഉണ്ടാവാം എന്ന വാദം സത്യത്തിൽ അല്ലാഹുവിൻ്റെ ആസ്തിക്യത്തിനാണ് തെളിവ് ആവുക . അത്തരം പ്രപഞ്ചങ്ങൾ താളക്രമത്തിലല്ല എന്ന നിർമ്മിതെ നിഗമനം ബാലിശമാണ് , നമ്മുടെ ഗ്യാലക്സിയുടെ താളമാവില്ല പുറത്തുള്ള താളം , അവിടെ അവിടേക്ക് വേണ്ട സന്തുലിതത്വമാവും ഉണ്ടാവുക .
എന്നാൽ , ശാസ്ത്രീയമായി ഇനിയും മതിയായ തെളിവില്ലാത്ത ഈ വാദമുന്നയിക്കാൻ നിരീശ്വരവാദികൾക്ക് അർഹതയില്ല .
2 : പാൻസ്പെർമിയ ( Panspermia Hapothesis ) :ഭൂമിയിൽ ജീവൻ കൊണ്ടുവന്നത് ഏലിയനുകൾ അഥവാ ഇതര ഗ്രഹജീവികളാവാം എന്ന വാദം .ഡി . എൻ . എ കണ്ടെത്തിയ ശാസ്ത്രജ്ഞൽ ഫ്രാൻസിസ് ക്രിക്കിനെ ഉദ്ധരിച്ച് നവനാസ്തിക നേതാവ് റിച്ചാർഡ് ഡോകിൺസ് പറഞ്ഞ മണ്ടത്തരമാണിത് .
ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യം ശാസ്ത്രമാത്രവാദികൾ പറയുന്നുവെന്ന വൈരുധ്യം ഇവിടെ വ്യക്തമാണ്.
അതിന്പുറമേ , ഓരോരോ ഗ്രഹത്തിലും എവിടെ നിന്നും ജീവനെത്തി എന്ന ചോദ്യങ്ങൾ അനന്തമായി നീളുക വഴി തത്വശാസ്ത്രപരമായി നിങ്ങൾ നേരത്തെ മനസ്സിലാക്കിയ അന്നന്തസാധ്യതാദോഷം ( Infinite regression) ഇവിടെ വരുന്നു.
ഇസ്ലാമികേതര പ്രത്യയശാസ്ത്രങ്ങളുടെ പ്രപഞ്ചവീക്ഷണം ( Cosmologycal View) എത്രമാത്രം ദുർബലമാണെന്നത് കൂടി ഈ വാദത്തിലൂടെ മനസ്സിലാക്കാം .
അന്യഗ്രഹജീവികൾ എന്ന സങ്കൽപ്പം ഇസ്ലാമിനെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
3 : പ്രകൃതിനിർദ്ധാരണവാദം ( Naturalism ) : ആസൂത്രകനോ കൃത്യമായ ലക്ഷ്യമോ ഇല്ലാതെ പ്രകൃതി സ്വയം നിലനിൽക്കേണ്ടതിനെ ബാക്കിയാക്കിയും അല്ലാത്തവ സ്വയമില്ലാതായും അലക്ഷ്യമായി മുന്നേറുന്ന അർഹതയുള്ളവയുടെ അതിജീവനമാണ് ( Survival of the fittest ) പ്രാപഞ്ചികത എന്ന ഈ വാദം പരിണാമവാദത്തിൻ്റെ ഭാഗമാണ്.
പ്രകൃതി സ്വയം നിർദ്ധാരണം ചെയ്ത് സഞ്ചരിക്കുകയാണ് എന്നതിനെ അല്ലാഹു നിർദ്ധാരണങ്ങളെ ദ്വിതീയ കാരണമാക്കി സംവിധാനിച്ചുവെന്ന് മനസ്സിലാക്കിയാൽ പ്രശ്നരഹിതമാവും . ബിഗ്ബാങ്ങ് അല്ലാഹുവിൻ്റെ സൃഷ്ടിയാണ് . അതിന് ശേഷം പ്രകൃതിയിൽ പലപരിണാമങ്ങളും സംഭവിച്ചിട്ടുണ്ട്. ചില ജീവികൾ പരിണമിച്ച് മറ്റുപല ജീവികളും ഉണ്ടായിട്ടുണ്ടാവാം . പക്ഷെ മനുഷ്യൻ മറ്റൊന്നിൽ നിന്ന് പരിണമിച്ചതല്ല. അല്ലാഹു മനുഷ്യനെ മനുഷ്യനായി സൃഷ്ടിച്ചതാണെന്ന് മനുഷ്യൻ്റെ ജൈവിക - ആത്മീക - ബൗദ്ധിക ഘടന പറയുന്നു .
സ്വയം പ്രകൃതിക്കോ മറ്റൊരു സൃഷ്ടിക്കോ മുന്നേറാനോ നിലനിൽക്കാനോ കഴിവില്ല ( potentiality ) എന്നത് നാം നേരത്തെ മനസ്സിലാക്കിയതാണ്.
മൈക്കൽ ബെഹ മുന്നോട്ട് വെച്ച ഇ റെഡ്യൂസബിൾ കോംപ്ലെക്സിറ്റി സിദ്ധാന്തം ( Irreducible complexity ) എന്താണെന്ന് അറിയാമോ ?
" Darvin's black box " എന്ന കൃതിയിൽ അദ്ദേഹം പരിണാമത്തിൻ്റെ പൂർവ്വഘട്ടങ്ങളിൽ ( Pre - stage ) പൂർണ്ണ വളർച്ച എത്താത്ത പ്രോട്ടീനുകൾ എങ്ങനെ ഇരട്ടിക്കും എന്ന അതിപ്രസക്തമായ ചോദ്യം ബാക്ടീരിയയുടെ ഫ്ലജല്ല ഉദാഹരിച്ച് - ചോദിക്കുന്നുണ്ട്. ബാക്ടീരിയയുടെ വാല് പോലുള്ള ഭാഗമാണ് ഫ്ലജല്ല , 40 പ്രോട്ടീനുകൾ ചേരുമ്പോൾ മാത്രം പ്രവർത്തിക്കുന്ന പ്രസ്തുത ഭാഗമാണ്. തന്മാത്ര ഇരട്ടിക്കും മുമ്പ് ഈ ഭാഗം കൊണ്ട് പ്രയോജനം ഏതായാലും ഇല്ല , പിന്നെങ്ങനെ പ്രസ്തുതഭാഗം അതിജീവിക്കുന്നു എന്നതായിരുന്നു ചോദ്യം. 'ആദ്യത്തെ ഇരട്ടിച്ച തന്മാത്ര ' ഇപ്പോഴും നാച്വറലിസ്റ്റുകൾക്ക് വിശദീകരിക്കാൻ പറ്റുന്നില്ല .
4 : എല്ലാറ്റിനും പിറകിൽ ഒരു ആസൂത്രകൻ ( Disigner ) ഉണ്ടാവണമെന്നാണെങ്കിൽ ആരാണ് ആസൂത്രകനെ ആസൂത്രണം ചെയ്തത് ?
( Who designed the designer ? )
പ്രപഞ്ചം വീക്ഷിക്കുമ്പോൾ എന്ത് കൊണ്ടാണ് , എപ്പോഴാണ് ഒരു ആസൂത്രകനിലേക്ക് ചിന്തയെത്തുന്നത് എന്നത് മറക്കുമ്പോഴാണ് ആ ചോദ്യം ഉയരുന്നത്.
മറ്റൊരു ബാഹ്യശക്തി സ്രഷ്ടിക്കുമ്പോൾ മാത്രം ഉണ്ടാവാൻ സാധ്യതയുള്ള ഈ പ്രപഞ്ചം എന്ന് യുക്തിയും ഭൗതിക നിയമങ്ങളും അനുഭവങ്ങളും ബോധ്യപ്പെടുത്തിത്തരുമ്പോഴാണ് പ്രപഞ്ചാധീതനെ നിക്ഷ്പക്ഷമതി കണ്ടെത്തിയത് . ആ പ്രപഞ്ചാധീതനായ സ്രഷ്ടാവിന് പ്രപഞ്ചത്തിലെ പദാർത്ഥങ്ങളുടെ ഗുണമായ സൃഷ്ടിക്കപ്പെടൽ , സ്ഥലകാലം ബാധകമാവൽ , അളവുണ്ടാകൽ തുടങ്ങിയ സവിശേഷതകൾ ( peculerities ) പാടില്ല .
കാലവും സ്ഥലവും ആ ശക്തിയുടെ സൃഷ്ടിയായതിനാൽ ആ സ്രഷ്ടാവായ ആ ശക്തിക്ക്
' ശേഷം , മുമ്പ് ' തുടങ്ങിയ ആപേക്ഷികമായ പരിധികളും ബാധകമല്ല .
അപ്പോൾ മറ്റൊരു ശക്തിയാൽ ഡിസൈൻ ചെയ്യപ്പെടേണ്ടതില്ലാത്ത ഡിസൈനറാണ് പ്രപഞ്ചത്തിൻ്റെ സംവിധായകൻ . ഈ തത്വമാണ് നാം നേരത്തെ പഠിച്ച സൂറ : ഇഖ്ലാസിലെ
വചനമായ - لم يلد ولم يولد- എന്നത്.
" തീവണ്ടി എന്ത് കൊണ്ട് പറക്കുന്നില്ല "
" നീലനിറത്തിൻ്റെ മണം എന്ത് "
" ബിഥോവനെ പാടിയതാര് "
" ഗാന്ധിജിയെ പ്രസംഗിച്ചതാര് "
" പൂർണ്ണവൃത്തത്തിൽ എത്ര മൂലകളുണ്ട് "
തുടങ്ങിയ ചോദ്യങ്ങളുടെ പ്രശ്നം നിങ്ങൾക്ക് / മനസ്സിലാക്കാനാവും .
എങ്കിൽ അതേ പ്രശ്നമാണ് " ആരാണ് സ്രഷ്ടാവിനെ സ്രഷ്ടിച്ചത് " എന്ന ചോദ്യത്തിലും .
ഉദാഹരണത്തിൽ പറഞ്ഞ ഒരു ചോദ്യത്തിൻ്റെ പ്രശ്നം വിശദമാക്കാം ;
- ' ബിഥോവൻ ആലപിക്കപ്പെടാനുള്ള ഗാനമല്ല , മറിച്ച് മനുഷ്യനാണ് , മനുഷ്യനെ പാടാൻ ആവില്ല ' എന്നത് പോലെ എല്ലാം വിശദീകരിച്ച് നോക്കൂ.

Loading comments...
Leave a Reply